ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഒരു ഗാനം പോലും മൂളാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല കേരളത്തിൽ. മലയാളത്തിൽ മാത്രമല്ല താരം ആന്യ ഭാഷ ചിത്രങ്ങളിലും പാട്ടുകൾ പാടിയിട്ടുണ്ട്. തന്റെ ആറാം വയസ്സു മുതൽ അരങ്ങേറ്റം കുറിച്ച ഗായിക ഗാനഗന്ധർവൻ യേശുദാസിനൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചതിൽ വളരെ സന്തോഷം തോന്നിയിട്ടുണ്ടെന്നും പറയുന്നു. നിരവധി ഗാനങ്ങൾ ആലപിച്ച ഈ അനുഗ്രഹീത കലാകാരി ഒരുപാടു പുരസ്‍കാരങ്ങളും നേടിയിട്ടുണ്ട്.രണ്ടാം വിവാഹ൦ കഴിഞ്ഞതിനു ശേഷം ഈ ഗായികക്കു ഇപ്പോൾ എന്ത് സംഭവിച്ചു എന്നറിയാൻ പ്രേക്ഷകർക്ക്‌ ഒരുപാടു ആഗ്രഹം ഉണ്ട് എന്നാൽ അതെല്ലാം തുറന്നു പറയുകയാണ് ഈ ഗായിക.


താരം ഇപ്പോൾ ആരും വിചാരിക്കാത്ത നിലയിൽ മുന്നോട്ടു പോകുകയാണ്.തനിക്കു ഇപ്പോൾ സർവ്വ സ്വാതന്ത്ര്യമായി പാട്ടുകൾ പാടാൻ പറ്റും , വിവാഹം കഴിഞ്ഞതിനു ശേഷം തനിക്കു തന്റേതായിട്ടുള്ള ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല,അങ്ങനെ പൊരുത്തപ്പെടാൻ പറ്റത്തില്ല എന്ന് കണ്ടിട്ടാണ് താൻ വിവാഹമോചിതയായത് താരം പറയുന്നു. എന്നാൽ വിവാഹമോചനത്തിനു ശേഷം നിരവധി സിനിമകളിൽ താരം ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു.താൻ മിമിക്രി ചെയ്യുന്നതിന്  ചിലർ വിമര്ശിച്ചിരുന്നു എന്നും താരം പറയുന്നു.


എനിക്ക് മിമിക്രി ചെയ്യാൻ വളരെ താല്പര്യം ഉള്ള ആളാണ് വിജയ ലക്ഷ്മി പറയുന്നു. എന്നെ അങ്ങനെ വിമര്ശിക്കുന്നവർ വിമർശിക്കട്ടെ എന്റെ ഇഷ്ടം ആണ് മിമിക്രി ചെയ്യുന്നത്. കാഴ്ച്ചയുടെ ലോകത്തു തനിക്കു തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സംഗീത രംഗത്തു തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്.