ആരാധകർ കാത്തിരുന്ന ദളപതി വിജയ് യുടെ ബീസ്റ്റ് റിലീസിനായി എത്തി. ഈ ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രം 2022 ഏപ്രിലിൽ പതിമൂന്നിന് റിലീസിനായി എത്തുന്നത്. വിജയുടെ ആരാധകർക്ക്ഒരു സന്തോഷ വർത്തയായാണ് സോഷ്യൽമീഡിയ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഏപ്രിൽ രണ്ടിന് എത്തുമെന്നാണ് ചിത്രത്തിന്റെ സംവിധായകൻ അറിയിച്ചിരിക്കുന്നത്.


വിജയ്‌യുടെ മാസ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ സംവിധാനം ചെയ്ത നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ 65ാം ചിത്രമാണിത്.ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.


ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്തു ലിറിക് വീഡിയോ നേരത്തെ തന്നെ യൂട്യൂബിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാന൦ ജോളിയ ജിംഗാന എന്ന ഗാനം ആലപിച്ചത് ദളപതി വിജയ് തന്നെയാണ്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കു കാർത്തിക്ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ തന്നെയയായിരുന്നു.