തമിഴകത്തിന്റെ ഇളയ ദളപതി വിജയ് യുടെ പുതിയ ചിത്രം ലിയോ ഇപ്പോൾ അതിന്റെ പൂർണതയിൽ എത്തിയിരിക്കുകയാണന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നു,  ഇപ്പോൾ താരത്തിന്റെ പിതാവ് താരത്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടന്റെ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തന്നെ രോഷാകുലൻ ആയി എന്നാണ് മാധ്യമങ്ങൾ പറയുന്നത്.

തിരുവണ്ണാമല ജില്ലയിലെ അരാനിയിലെ ശ്രീ പുത്രകാമേശ്വര എന്ന ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എസ്.എ ചന്ദ്രശേഖര്‍ എത്തിയപ്പോഴാണ് വിജയിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്,അദ്ദേഹം ക്ഷേത്ര ദർശനം നടത്തി പുറത്തേക്കു ഇറങ്ങവേ ആണ് മാധ്യമപ്രവര്തകര് ചോദ്യവുമായി അദ്ദേഹത്തിന് അരുകിൽ ചെന്നത്

അദ്ദേഹത്തോട് വിജയുടെ കാര്യം തിരക്കുകയും, അദ്ദേഹം ഉടൻ രോഷാകുലൻ ആകുകയും ചെയ്യ്തു,  നിങ്ങൾക്ക് വിജയുടെ ഭാവിയെ കുറിച്ച് അറിയണോ അതിനാണ് എങ്കിൽ അത് വിജയോട് തന്നെ ചോദിക്കണം അദ്ദേഹം ദേഷ്യത്തോടു പറഞ്ഞു. വിജയുടെ രാഷ്ട്രീയ പ്രവേശനവുമായിട്ട് ഇരുവരും കുറച്ചു നാളുകൾ കൊണ്ട് തർക്കം ആയിരുന്നു എന്നും മുൻപ് വാർത്തകൾ വന്നിരുന്നു.