വിജയ് ദേവരകൊണ്ട നായകനായി ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് ലൈഗർ. വൻ ഹിറ്റ് പ്രതീക്ഷിച്ച ചിത്രത്തിന് ബോക്‌സ്ഓഫീസിൽ കാലിടറി.ഏറെ ഹിറ്റുകൾ സമ്മാനിച്ച താരത്തിന് ലൈഗറിന്റെ പരാജയം തീർത്തും അപ്രതീക്ഷിതമായിരുന്നു

വിജയ് ദേവരകൊണ്ടയുമായി ലൈഗറിന്റെ നിർമ്മാതാവ് പുരി ജഗന്നാഥുമായി താരം വീണ്ടും ഒന്നിക്കുന്നവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.ജനഗണമന ആയിരുന്നു ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങേണ്ട ചിത്രം ലൈഗറിന് പരാജയം സംഭവിച്ചതിനാൽ പുതിയ ചിത്രം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന് സൈമ അവാർഡ് ദാനച്ചടങ്ങിൽ പുതിയ പ്രൊജക്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ താരം ഉത്തരം നൽകാതെ പിൻമാറുകയാണ് ചെയ്തത്. എന്നാൽ സൈമയിൽ മുൻപ് മൂന്നതവണ പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പാൾ കൂട്ടുകാരെ അഭിനന്ദിക്കാനാണ് എത്തിയതെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു