താരലോകവും, ആരാധകരും കാത്തിരുന്ന വിവാഹം ആണ് നയൻസ് , വിക്കി വിവാഹം .  ഇപ്പോൾ  വിഘ്‌നേഷ് ഔദ്യോഗിക രീതിയിൽ തന്നെ എല്ലവരെയും  പത്ര സമ്മേളനത്തിലൂടെ ക്ഷണിക്കുകയും ചെയ്തു.  തങ്ങൾക്കു പ്രിയപെട്ടവരെല്ലാം വിവാഹത്തിന് ക്ഷണിക്കുന്നു എന്നാണ് വിക്കി സമ്മേളനത്തിൽ പറഞ്ഞത്. ജൂൺ 9  നാണു ഇരുവരും വിഹിതരാകുന്നത്. ‘നാനും റൗഡി താൻ’എന്ന സിനിമ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിൽ ആയതു.  ‘നാനും റൗഡി താൻ ‘എന്ന ചിത്രം മുതൽ  ‘കാത്തു വാക്കിലെ  രണ്ടു കാതൽ’ എന്ന സിനിമ വരെ എല്ലാവരും തന്ന സ്നേഹവും ഇനിയും അങ്ങോട്ടുള്ള ജീവിതത്തിലും തരണമെന്നു൦ വിക്കി പറയുന്നു.


എന്റെ ജീവിതത്തിലെ ഇനിയും നല്ല കാലഘട്ടം വരുവാൻ പോകുകയാണ്, ഞാനും നയൻ താരയും വിവാഹിതരാകാൻ തീരുമാനിച്ചത് ജൂൺ 9 നെ ആണ് ,മഹാബലിപുരത്തു വെച്ചാണ് വിവാഹം നടക്കുന്നത്. കുറച്ചു അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുക്കുന്നത്. ആദ്യം വിവാഹം നടത്താൻ തീരുമാനിച്ചത് തിരുപ്പതിയിൽ വെച്ചായിരുന്നു എന്നാൽ ഇത്രയും ആളുകൾക്ക് വരാനുള്ള സൗകരിയ കുറവ് കാരണം ആണ് മഹാബലിപുരത്തു വെച്ച് തീരുമാനിച്ചത്. രാവിലെ വിവാഹം ഉച്ചക്ക് വിവാഹ ഫോട്ടോകൾ പുറത്തു വിടും,സന്തോഷ കണ്ണീരോടെ ആണ് വിക്കി എല്ലവരെയും ക്ഷണിച്ചത്.


ജൂൺ 11 നു ശേഷം മാധ്യമപ്രവർത്തകരെ കാണും അതിനു ശേഷം അവർക്കു പാർട്ടിയും ഉണ്ടാവും. ഇത്രയും നാൾ ഞങ്ങൾക്ക് സപ്പോർട്ട് ചെയ്യ്ത എല്ലവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ഉണ്ടാകണം എന്നും താരം പറയുന്നു.