Connect with us

സിനിമ വാർത്തകൾ

വിഘ്‌നേഷിന്റെ പിറന്നാൾ ആഘോഷമാക്കി നയൻ‌താര

Published

on

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളിൽ മുൻപന്തിയിൽ ഒരാളാണ് നയൻ‌താര. നയൻ‌താര ഒരു ചിത്രത്തിന് 3 കോടിയോളം രൂപയാണ് ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഒരു വർഷം ഒന്നോ രണ്ടോ സിനിമകളിൽ കൂടുതൽ ചെയ്യാറുമില്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ തന്‍റെ പിറന്നാളിന് നയന്‍താര ഒരു ചെറിയ സര്‍പ്രൈസ് നല്‍കിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര ഒരുക്കിയത്. ‘വിത്ത് ലവ് റൗഡി’ എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയന്‍കതാര നല്‍കിയത്.

പശ്ചാത്തലത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളുമുണ്ട്. ‘സന്തോഷകരമായ ഈ പിറന്നാള്‍ സര്‍പ്രൈസിന് നന്ദി തങ്കമേ, പിന്നെ എന്‍റെ ജീവിതത്തിലെ നിന്‍റെ പകരംവെക്കാനാവാത്ത സാന്നിധ്യത്തിനും’, വിഘ്നേഷ് ശിവന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നയന്‍താരയുടെ അമ്മ ഓമന കുര്യന്‍റെ പിറന്നാള്‍ ആഘോഷത്തിനും വിഘ്നേഷ് എത്തിയിരുന്നു. അതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം ഒരു ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും.

വിഘ്നേഷുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചും പ്രസ്‍തുത അഭിമുഖത്തില്‍ നയന്‍താര വാചാലയായിരുന്നു. വിഘ്നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്ന് നയന്‍താര പറഞ്ഞു. ‘ഏറെ ആഗ്രഹിക്കാനാണ് വിഘ്നേഷ് പ്രചോദിപ്പിക്കാറ്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അവിടെനിന്ന് അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്’, എന്നാണ് താരം പറഞ്ഞത്

Advertisement

സിനിമ വാർത്തകൾ

ട്രോളുകൾ കണ്ടപ്പോൾ ആദ്യം ദേഷ്യം തോന്നി ആ സംഭവത്തെ കുറിച്ചു ബാല!!

Published

on

മലയാളത്തിലും, മറ്റു അന്യ ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന് നടൻ ആണ് ബാല. താരം സിനിമയേക്കാൾ പ്രശസ്തനായത് ട്രോളുകളിൽ കൂടിയാണ് എന്നാൽ ഇപ്പോൾ ആ ട്രോളുകലെ  കുറിച്ച്  തുറന്നു പറയുകയാണ് താരം. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത് .താരം നിർമിച്ച ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അനുഭവം ആയിരുന്നു ടിനി പങ്കു വെച്ചത്.


ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി.ഇ ഡയലോഗുകൾ വെച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ആദ്യം ഈ ട്രോളുകൾ കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു ബാല പറയുന്നു. തന്റെ മാനേജരാണ് ഈ വീഡിയോ കാണിച്ചു തന്നത്, ഒരു വീഡിയോ പുറത്തു വന്നാൽ പിന്നീട് അതിനു കുറച്ചു മസാല കൂട്ടിയിടുക അല്ലേ ചെയ്യുന്നത് നടൻ പറയുന്നു.


ര ണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു,പി ഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,’ ബാല പറഞ്ഞു. ടിനി ടോം ആ വീഡിയോയിൽ തന്റെ പ്രതിഫലത്തെ പറ്റിയും പറയുന്നുണ്ട്. ഈ വിഷയത്തിൽ പൃഥ്വിരാജ് വും പ്രതികരിച്ചെത്തിയിരുന്നു.

 

Continue Reading

Latest News

Trending