വിവാഹശേഷം വിഗ്നേഷ് ശിവനൊപ്പം ആദ്യമായി ജന്മനാട്ടിലെത്തി നയന്‍താര. നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് ഇപ്പോഴത്തെ സന്ദര്‍ശനം. വിവാഹത്തിന് നയന്‍താരയുടെ അമ്മയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇരുവരും നയന്‍താരയുടെ സ്വദേശമായ തിരുവല്ലയിലേക്ക് പോയി.
വിമാനത്താവളത്തില്‍ നിന്നുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.മഹാബലിപുരത്തെ ആഡംബര ഹോട്ടലായ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വെച്ച് കഴിഞ്ഞ ഒന്‍പതിനായിരുന്നു ഇരുവരും വിവാഹിതരായത്. രജനീകാന്ത്, ഷാരൂഖ് ഖാന്‍, അജിത്ത്, വിജയ്, സൂര്യ എന്നിവരടക്കം പ്രമുഖ താരനിര തന്നെ വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.
ഏഴ് വര്‍ഷത്തെ പ്രണയത്തിന്റെ തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിവാഹം.വിഘ്‌നേഷിന് 20 കോടിയുടെ ബംഗ്ലാവാണ് വിവാഹ സമ്മാനമായി നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു.
