നടി എന്നതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ വിനു മോഹന്റെ ഭാര്യ കൂടിയാണ് വിദ്യ വിനു,  ഈ അടുത്ത കാലത്തെ ഇൻസ്റ്റാഗ്രാമിലെ സമീപകാല ഫോട്ടോകൾക്കൊപ്പം തന്റെ  ഗർഭധാരണത്തെക്കുറിച്ച് ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് പൂർണ്ണമായും അസത്യമാണ് , വ്യാജ വാർത്തയോട് പ്രതികരിച്ച് വിദ്യ രംഗത്തു എത്തിയിരിക്കുന്നത്, താൻ ഗർഭിണി ആണെന്ന് , എന്നാൽ ആ വാർത്ത  പൂർണ്ണമായും അസത്യമാണ് എന്നാണ് വ്യാജ വാർത്തയോട് പ്രതികരിച്ച് വിദ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യയുടെ വിശദീകരണം വന്നതോടെ പതിവുപോലെ നിരവധി നിരസകരമായ കമന്റുകളും ആരാധകർ കുറിച്ചു.

സമാധാനമായി, നാല് ദിവസമായി ഇത് ആലോചിച്ചിട്ട് ഉറക്കമില്ലായിരുന്നു, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല എന്നിങ്ങനെയായിരുന്നു അവയിൽ ചിലത്. ​ഗർഭിണിയാണെന്ന വാർത്ത കേട്ടാലും സന്തോഷം എന്നും മറ്റ് ചിലർ കുറിച്ചു

കഴിഞ്ഞ ആഴ്ച സ്ലീവ് ലെസ് ഡീപ്പ് നെക്ക് പ്രിന്റഡ് ​ഗൗണിലുള്ള ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ വിദ്യ പങ്കിട്ടിരുന്നു. ഈ ചിത്രമാണ് വ്യാജ വാർത്തകൾക്ക് കാരണമായത്. ബോഡി കോൺ വസ്ത്രത്തിൽ സ്റ്റൈലിഷ് പോസിൽ നിന്ന വിദ്യ തന്റെ വലത് കൈ വയറിൽ വെച്ചിരുന്നു. ഇതോടെ താരം വയറ് താങ്ങി പിടിച്ച് നില്‍ക്കുകയാണെന്നും കണ്ടാല്‍ ​ഗർഭിണിയാണെന്നും ബേബി ബംപ് പോലെ തോന്നുന്നുവെന്നും ആരാധകർ കമന്റുകൾ കുറിക്കാൻ തുടങ്ങി. ആ ഒരു ഫോട്ടോ കണ്ടാൽ  വിദ്യ ഗര്‍ഭിണിയാണോ എന്ന് തോന്നിപോകും. അതുകൊണ്ട് തന്നെ വിദ്യ ഗര്‍ഭിണിയാണെന്ന് കരുതി നിരവധിപ്പേർ ഈ ഫോട്ടോയ്ക്ക് കീഴിൽ നടിയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തി.