Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇവർക്ക് ആൺ മക്കളാണ് ഉള്ളത് എങ്കിൽ ഇങ്ങനൊരു അമ്മായിഅമ്മ വീട്ടിൽ ഉണ്ട് എന്ന് കൂടി എഴുതുന്നത് നല്ലതായിരിക്കും

നദി വിധുബാലയെയും ആനിയെയും കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്, ആനീസ് കിച്ചണിൽ വിധു ബാല എത്തിയപ്പോൾ ഇരുവരും തമ്മിൽ സംസാരിച്ച കാര്യങ്ങൾ ആണ് പോസ്റ്റിൽ കൂടി പറയുന്നത്, പോസ്റ്റ് ഇങ്ങനെ, കഥയല്ലിത് ജീവിതം അവതാരക വിധുബാല പഴയ കാല സിനിമ താരമായ ആനിയുമായി സംസാരിക്കുന്നു. എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം. പെണ്ണായാൽ അറപ്പു പാടില്ല. കൊച്ചുങ്ങളെയും പാവങ്ങളെയും നോക്കണം ടോയിലറ്റ് കഴുകണം. പെണ്ണായാൽ കറിയിലെ കഷ്ണങ്ങൾ നോക്കി എടുക്കരുത്. പെണ്ണായാൽ ഒരു കഷ്ണവും ഇഷ്ടമല്ലെന്ന് പറയരുത്. എന്തും ഇഷ്ടപെടരുത്. കാരണം പെണ്ണ് നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആവാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും.

ഇത് കേട്ട ആനി സന്തോഷത്തോടെയും ആവേശത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറയ്ക്കും മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇത് കേട്ടപ്പോൾ ഈ ഉപദേശങ്ങൾ എല്ലാം ട്രൈഡ് ആൻഡ് പ്രൂവിഡ്‌ റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നുകൂടെ പ്രസ്ഥാപിക്കുകയുണ്ടായി. കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്കു മക്കളായി പെൺകുട്ടികൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന്. രുചിയറിയാതെ ഭക്ഷണം കഴിക്കണമെന്ന് ഏത് അമ്മയാണ് ഇന്നത്തെ കാലത്തു മകളോട് പറയുക. അതല്ല ഇവർക്കു ആൺ മക്കളാണ് ഉള്ളതെങ്കിൽ അവർക്ക് കല്യാണാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിഅമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലും ഒക്കെ ഉപകാരം ആയിരിക്കും.

Advertisement. Scroll to continue reading.

You May Also Like

Advertisement