മാതൃത്വത്തിനു മുന്നില്‍ ഒന്നും പകരം വയ്‌ക്കാൻ കഴിയില്ല എല്ലാം നിഷ്പ്രഭമായി പോകും. ലോക സാഹിത്യത്തിലും ലോക സിനിമകളിലും ഉൾപ്പെടെ മാതൃസ്നേഹത്തെ വാഴ്ത്തിയുള്ള കലാസൃഷ്ടികൾ നിരവധിയാണ് ജന്മം കൊണ്ടിട്ടുള്ളത്. കുണുങ്ങൾ ഒക്കെ ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോൾ ആദ്യം നാവിലേക്ക് വരുന്ന വക്കും ‘അമ്മ എന്ന് തന്നെയാണ്. നമ്മുടെ മലയാളത്തിൽ നമ്മൾ അക്ഷരം പടിച്ചു തുടങ്ങുമ്പോൾ തന്നെ ആദ്യം നമ്മൾ അ എന്ന അക്ഷരത്തിൽ ആദ്യം പഠിക്കുന്ന വാക്കും അമ്മ എന്നതാണ്. ‘അമ്മയുടെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് പറയുമ്പോൾ സ്നേഹം തുളുമ്പുന്ന പോറ്റമ്മമാരും മനസ്സ് കീഴടക്കിയ കഥകളും പറയാൻ ഏറെയുണ്ട് എന്നത് മറ്റൊരു കാര്യം. അത്തരത്തിൽ കൺകുളിർപ്പിക്കുന്ന ഒരു സ്നേഹകാഴ്ചയാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്നും പുറത്തു വരുന്നത്.

ഗുജറാത്തിലെ ഹൈക്കോടതി പ്യൂണ്‍ തസ്തികയിലേയ്‌ക്ക് പരീക്ഷ എഴുതാൻ വന്ന അമ്മയ്‌ക്കൊപ്പം കൈക്കുഞ്ഞും ഉണ്ടായിരുന്നു. ആറ് മാസം മാത്രം പ്രായമായ തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സുരക്ഷിതമായ കൈകള്‍ ഉണ്ടായിരുന്നെങ്കിൽ എന്ന് ആ ‘അമ്മ മനസ്സ് കൊണ്ട് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അത്രയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ അമ്മയുടെ മനസ്സ് വായിച്ചത് പോലെ ഒരു മാലാഖ അവിടേയ്‌ക്കെത്തി ആ മാലാഖ എന്നാൽ വെള്ള വസ്ത്രമായിരുന്നില്ല ധരിച്ചത്, കാക്കി യൂണിഫോം അണിഞ്ഞ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ആയിരുന്നു അത്. അമ്മയുടെ കയ്യിൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെ തന്റെ കയ്യിലേക്ക്ഏ വനിതാ കോൺസ്റ്റബിൾ ഏറ്റുവാങ്ങി.. സമാധാനമായി പരീക്ഷയെഴുതിക്കോളൂ, ഈ കൈകളില്‍ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്ന പോലീസുദ്യോഗസ്ഥയുടെ വാക്കുകള്‍ ആ അമ്മയ്‌ക്ക് വലിയ ആശ്വാസമാണ്‌ നൽകിയത്.

‘അമ്മ പരീക്ഷ എഴുതി തീർന്നു പുറത്തു വരുന്നത് വരെ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ താലോലിച്ചുകൊണ്ട് ആ വനിതാ കോണ്‍സ്റ്റബിള്‍ ഹാളിന് പുറത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരമ്മയ്ക്ക് നൽകാൻ കഴിയുന്ന സുരക്ഷിതത്വവും സ്നേഹ വാത്സല്യം അവര്‍ വേണ്ടുവോളം ആ കുഞ്ഞിനു നല്‍കി. ഈ സ്നേഹവായ്പ്പിന്റെ ദൃശ്യങ്ങള്‍ അഹമ്മദാബാദ് പോലീസാനു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത് ഇതോടെ വനിതാ കോണ്‍സ്റ്റബിളും കുഞ്ഞും അതിവേഗമാണ് ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയത്. പോലീസുദ്യോഗസ്ഥയുടെ മാതൃകാപരമായ പെരുമാറ്റത്തിന് അഭിനന്ദനമറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും നേരിട്ടും ഒക്കെ നിരവധി പേരാണ് എത്തുന്നത്.