സോഷ്യൽമീഡിയയിൽ നിരവധിപ്പേരുടെ ആരാധന കഥാപാത്രങ്ങളായിരുന്നു ഫീനിക്‌സ് ദമ്പതികളെന്ന പേരിൽ അറിയപ്പെട്ടിരുന്ന ദമ്പതികളാണ് ദേവുവും – ഗോകുൽ ദീപും. അറുപതിനായിരത്തോളെ ഫോളവേഴ്സ് ഉണ്ടായിരുന്നവർ ഹണിട്രാപ്പിന്റെപേരിൽ പിടിയിലായപ്പോൾ ഞെട്ടിപ്പോയത് സോഷ്യൽ മീഡിയാതന്നെയായിരുന്നു. ‘

എന്റെ താലി എനിക്ക് ജീവനേക്കാൾ വലുതാണ്, അത് തന്നവനും’ എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്പ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. സീമന്തരേഖയിൽ ദേവു തൊട്ടിരുന്ന സിന്ദൂരത്തിന്റെ അളവാണ് ഏറെ ആരാധകരെ ഇവർക്ക് സമ്മാനിച്ചത്. ഇവരുടെ ആഡംബര ജീവിതം ഇവർക്ക് ഹണിട്രാപ്പ് ഒരുക്കുന്നതിനുള്ള മാർ​ഗം കൂടിയായിരുന്നു.

പലപ്പോഴും ഇരുപത്തിയഞ്ച് വയസ്സിൽ താഴെയുള്ളവരെയാണ് ഇവർ ഇരയാക്കിയിരുന്നത്. പാലക്കാടുള്ള വ്യവസായി ഇവർക്ക് എതിരെ നൽകിയ പരാതിയിലാണ് ഇവർ കുടുങ്ങിയത്. എന്നാൽ റീൽസിൽ കണ്ടതുപോലുള്ള രൂപവും ഭാവവും അല്ല ഇവർക്ക് എന്ന് പിന്നീടാണ് ആരാധകർ തിരിച്ചറിഞ്ഞത്.

വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവർ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയിൽ മുപ്പതിനായിരം രൂപ മാസ വാടകയിൽ വീട് വാടകയ്ക്കെടുത്തിരുന്നു. ഇവർ സോഷ്യൽ മീഡിയിയൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അറസ്റ്റാലുന്നതിന്റെ മുമ്പാണ് ഈ വിഡിയോ ചിത്രീകരിച്ചത്.