മലയാളികളുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആഫ്രിക്കയിൽ അവധി ആഘോഷിക്കുന്ന നടൻ താൻ മിന്നൽ മുരളി ആണെന്നുള്ള രീതിയിലെ അഭ്യാസമുറകൾ ആണ് ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്ടോറിയ വെള്ള ചാട്ടത്തിനു മുകളിലൂടെ ആണ് താരത്തിന്റെ അഭ്യാസമുറകൾ.

മിന്നൽ മുരളി എന്ന സാഹസികത നിറഞ്ഞ കഥാപാത്രത്തെ പോലെയാണ് താരം പ്രകടനം. വിദഗ്‌ധരുടെ സഹായത്തോടെ ആണ് ബഞ്ചി ജമ്പിങ് താരം ചെയ്യുന്നത്. ഉയരമുള്ള സ്ഥലത്തൂടെ വിദഗ്‌ധരുടെ സഹായത്തോടെ ആണ് സുരക്ഷ ക്രമീകരണങ്ങളോടെ ആണ് ഈ ബഞ്ചി ജമ്പിങ് ചെയ്യുന്നത്. താൻ വളരെ ഉയരത്തിൽ നിന്നുമാണ് ചാടുന്നത് എന്നതിന്റെ ഒരു പേടിയും താരത്തിന്റെ മുഖഭാഗത്തു നിന്നും കാണുന്നില്ല.

ഈ വീഡിയോക്ക് താരം മിന്നൽ മുരളിയിലെ തീം സോങ്ങാണ് നല്കിയിരിക്കുന്നതും, വളരെ സന്തോഷത്തോടെ ആണ് താരം ഇത് ചെയ്യുന്നത്. അതുപോലെ വീഡിയോക്ക് ഒരു കുറിപ്പും താരം തയ്യറാക്കിയിരുന്നു.. ഒരു വീഴ്ച്ചയിൽ നിന്നുമാണ് ഒരു ഉയർച്ചയുടെ തുടക്കമെന്ന് ബുദ്ധിമാനായ ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഇപ്പോൾ ഞാൻ വീഴ്ച്ച ആർട്ട് പഠിക്കുകയാണ്. ഒരിക്കൽ പറക്കാൻ കഴിയുമെന്ന് വിശ്വാസത്തോടെ, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ള ചാട്ടത്തിൽ നിന്നും, സിംബാബ്‌വെയിൽ നിന്നും ചാടി സാംബിയിലേക്ക് ടോവിനോ കുറിച്ച്.