Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

20 ദിവസം കൊണ്ട് 6 കിലോ കുറഞ്ഞു, വീണ നായരുടെ മെയ്ക്ക് ഓവർ വൈറലാവുന്നു!

സിനിമാ സീരിയല്‍ രംഗത്ത് ഒരുപോലെ ആരാധകരുള്ള താരമാണ് വീണ നായർ. അഭിനേത്രി എന്നതിൽ ഉപരി നല്ലൊരു നർത്തകി കൂടിയാണ് താരം. മിനിസ്ക്രനിൽ നിന്നാണ് വീണ ബിഗ് സ്ക്രീനിലെത്തിയത്.വര്‍ഷങ്ങളായി അഭിനയ രംഗത്തുളള നടി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലും നടി സജീവമായത്. എന്നാൽ ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തിയതിന് പിന്നാലെയാണ് വീണയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്.


മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസൺ2 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു വീണ നായർ. ടാസ്ക്കിലും ഹൗസിനുള്ളിലും വീണ സജീവമായിരുന്നു. എന്നാൽ ഷോ നിർത്തി വയ്ക്കുന്നതിന് മുൻപ് തന്നെ വീണ ഹൗസിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വീണയുടെ ഫിറ്റ്നസ് വീഡിയോയാണ്. പൊതുവെ തടിച്ച ശരീരപ്രകൃതിയാണ് വീണക്ക്. അതിന്റെ പേരിൽ പല മോശ അനുഭവങ്ങളും താരത്തിന് പലരിൽനിന്നും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ തന്റെ ശരീരത്തെ വെച്ചുള്ള പരിഹാസങ്ങൾ ഒന്നുംതന്നെ താരം  കാര്യമാക്കാറില്ല.


ഇപ്പോൾ വൈറലാവുന്നത് വീണയുടെ പുതിയ മാറ്റങ്ങളാണ്. 20 ദിവസം കൊണ്ട് 6 കിലോ ഭാരമാണ് വീണ കുറച്ചിരിക്കുന്നത്. താൻ ഫോളോ ചെയ്ത ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമൊക്കെ വീണ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. തന്നെ പോലെ ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് വീഡിയോ പങ്കുവെയ്ക്കുന്നതെന്നും വീണ പറയുന്നുണ്ട്. മധുരം,വറുത്ത സാധനങ്ങളൊക്കെ ആഹാരത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഡയറ്റിനെ കുറിച്ച് പങ്കുവെയ്ക്കവെ നടി പറയുന്നു.

വീണയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടി തന്നെയായിരുന്നു തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബിഗ് ബോസ് ഷോക്ക് ശേഷം നേരെ വിദേശത്തേയ്ക്കാണ് വീണ പോയത്. ഒരു യൂട്യൂബ് വ്‌ളോഗർ  കൂടിയായ വീണ, വിദേശത്തെ വിശേഷവും മറ്റും ഇടക്ക് ലൈവിൽ പ്രേക്ഷകർക്ക് പങ്കുവെക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീണയുടെ വ്ലോഗിങ്ങ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീണയുടെ പുതിയ ഫിറ്റ്നസ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകർക്കൊപ്പം നടി സാധിക, ആര്യ എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. യുവജനോത്സവ വേദികളിൽ തിളങ്ങി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കുമെത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് വീണ നായര്‍. നിരവധി സീരിയല്കളിലും...

സിനിമ വാർത്തകൾ

മലയാളി പ്രേഷകർക്കു ഏറെ സുപരിചിതരാണ് വീണ നായരും, ഭർത്താവ്  ആർ ജെ അമനും. കുറച്ചു ദിവസങ്ങളായി  ഇരുവരും വേർപിരിഞ്ഞു എന്നും വേർപിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ  സോഷ്യൽ മീഡിയ പുറത്തു വിട്ടിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. തന്റേതായ നിലപാടിൽ  ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയും കൂടിയാണ് നടി, വീണ ഒരു നല്ല അഭിനേത്രി മാത്രമല്ല ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. വെളിമൂങ്ങ...

സിനിമ വാർത്തകൾ

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ സജീവം ആകുന്നത്. ഒരു അഭിനേതാവ് മാത്രമല്ല വീണ...

Advertisement