Connect with us

Hi, what are you looking for?

കേരള വാർത്തകൾ

മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ പെൺ കുഞ്ഞ് ഇന്ന് മിടുക്കിയായി ആശുപത്രി വിടും

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞ് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുന്നത്.കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കുട്ടിയുടെ തുടര്‍ പഠനവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

Advertisement. Scroll to continue reading.

കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കള്‍ മദ്യപിക്കുന്നതിനിടയില്‍ പെൺ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കിയിരുന്നു .രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി.ഫിറ്റ്സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

സോഷ്യൽ മീഡിയ

അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ മൂന്ന് ദിവസത്തെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.24 വർഷം മുമ്പ് നമ്മുടെ സൈനികർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച് കാണിച്ച ധീരതയുടെ ഉത്തമോദാഹരണമാണ് കാർഗിൽ യുദ്ധ...

Advertisement