‘വസന്ത മാളിക’ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ കെ രാധാകൃഷ്ണൻ ആ ചിത്രം പരാചയപെടാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.ഈ ചിത്രം പരാചയപെട്ടതിനെ തുടർന്ന്  തനിക്കു വലിയ നഷ്ട്ടമാണ് സംഭവിച്ചത് നിർമാതാവ് പറയുന്നു. ആദ്യം തന്റെ ചിത്രത്തിലെ നായകനെ വേണ്ടി ബിജുമേനോനെ ആണ് ചെന്ന് കണ്ടത്, എന്നാൽ ബിജു കഥ കേട്ടതിനു ശേഷം പിന്മാറിയിരുന്നു. പിന്നീട് ആരാണ് ഇതിലെ നായകൻ എന്നുള്ള ചോദ്യം എന്റെ മനസിൽ ഉയർന്നു വന്നു.

ബിജു ഈ കഥ കേട്ടപ്പോൾ മുഴുവൻ കോമഡി ആണ് ഇത് തനിക്കു ചെയ്യാൻ പറ്റത്തില്ല ബുദ്ധിയോടു ബിജു മേനോൻ ഈ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നാൽ പിന്നീട് അമ്മയുടെ പ്രോഗ്രാം കൊച്ചിയിൽ നടക്കുന് സമയത്തു നടൻ മുകേഷിനോട് ഞാൻ ഈ കഥ പറഞ്ഞു എന്നാൽ മുകേഷ് കഥ കേട്ടിട്ട് പറഞ്ഞു ഞാൻ ഇത് ചെയ്‌യാം. ഞാൻ വളരെ സന്തോഷത്തിലായി, അങ്ങനെ പടം റിലീസ് ആയി,പക്ഷെ പടം വിജയിച്ചില്ല.

ചിത്രം ഒരു പക്ഷെ വിജയിക്കാതിരുന്നതിന്റെ  കാരണം ഇതായിരിക്കും , അന്ന് ആ സിനിമ റിലീസ് ചെയ്യാൻ ഒരുപാട് പാടുപെട്ടു. ഡിസ്ട്രിബിയൂട്ടറെ കിട്ടാതെ ഞാൻ തന്നെ റിലീസ് ചെയ്യുകയായിരുന്നു. പടം വിചാരിച്ച പോലെ വിജയിച്ചില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സബ്ജക്ട് ഇഷ്ടപ്പെടാത്തത് കൊണ്ടാകാം. ചാനലിൽ വന്നപ്പോൾ ഒരുപാട് പേർ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഒരുപാട് വൈകിയാണ് റിലീസ് ചെയ്തത് അതുകൊണ്ട് കൂടിയാകാം അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.