കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജൂം ആഷിക് അബുവും വാരിയന്കുന്നൻ സിനിമയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്, ഇരുവരും പിന്മാറി എന്ന വാർത്ത വന്നതിനു പിന്നാലെ പല വ്യാജവാർത്തകൾ ആണ് പുറത്ത് വരുന്നത്, ഇപ്പോൾ അതിനോടെല്ലാം പ്രതികരിച്ചിരിക്കുകയാണ് ആഷിക് അബു, നിര്‍മ്മാതാക്കളുമായി ഉണ്ടായ പ്രൊഫഷണല്‍ പ്രശ്നങ്ങളാണ് ചിത്രത്തില്‍ നിന്ന് പിന്മാറായതിന് കാരണമെന്നും മറ്റു രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആഷിഖ് അബു പ്രതികരിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ നാളായി ചര്‍ച്ച ചെയ്തുവരികയായിരുന്നുവെന്നും ഇത് ഒരു അടുത്തിടെ എടുത്ത തീരുമാനമല്ലെന്നും ആഷിഖ് അബു പ്രമുഖ മാധ്യമത്തോട്പ്രതികരിച്ചു.
ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സിനിമയാണ് വാരിയംകുന്നന്‍. ആദ്യഘട്ടത്തില്‍ അന്‍വര്‍ റഷീദായിരുന്നു പ്രൊജകട് ഏറ്റെടുത്തത്. തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്.ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി. പിന്നീടാണ് എന്നിലേക്കും പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നത്. എന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്നും സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു പറഞ്ഞു.
