തീയിട്ടറുകളിൽ വൻതോതിൽ പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ടു പോകുകയാണ് വിജയ് നായകനായ വാരിസ്. ഇപ്പോൾ ചിത്രത്തിൽ ഖുശ്‌ബുവിന്റെ കഥാപാത്രത്തെ കട്ട് ചെയ്യ്തു എന്ന് വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എന്തിനാണ് നടിയുടെ വേഷം ഇല്ലാതാക്കി കളഞ്ഞത് ആരാധകർ ഒന്നടങ്കം ചോദിക്കുകയും ചെയ്യുന്നു.സിനിമയുടെ ദൈർഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട് ,
ചിത്രത്തിൽ വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോയും റിലീസിനു മുന്നേ അണിയറ പ്രവർത്ത്തകർ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്.കൂടാതെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് ഖുശ്‌ബുവിനെ കുറിച്ച് സംസാരിക്കുകയും ചെയ്യ്തു. ഇത്ര പ്രധന്യമുള്ള  കഥാപാത്രം ആയിട്ടും നടിയെ കട്ട് ചെയ്യ്തത്.
എന്നാൽ ഒരു അഭിമുഖ്ത്തിൽ വാരിസ്  എന്ന ചിത്രത്തെ കുറിച്ചും അതിന്റെ അനുഭവങ്ങളെ കുറിച്ചും താരം പങ്കുവെച്ചിരുന്നു. സിനിമയുടെ  ദൈർഖ്യം തന്നെയാണ് ഖുശ്ബുവിനെ കട്ട് ചെയ്യാൻ കാരണമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഷൂട്ട് ചെയ്ത നിരവധി രംഗങ്ങൾ അവസാനനിമിഷം നീക്കം ചെയ്തേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും സിനിമയ്ക്കു  നല്ല അംഗീകാരം ആണ് പ്രേഷകരിൽ നിന്നും ലഭിക്കുന്നത്