Connect with us

സിനിമ വാർത്തകൾ

പൊട്ടിക്കുന്ന കളക്ഷനുമായി വിജയ്…

Published

on

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം  ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ  ആകുമല്ലോ ആരാധകർ.അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ  ചിത്രമാണ് തുനിവ്. എന്നാൽ വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും.  എന്നാൽ  മികച്ച  പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്.

 

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍ നിന്ന് നേടിയത് 4.45 കോടി ആണ്. അതേസ്ഥാനത്ത് വിജയ് ചിത്രം വാരിസ് നേടിയിരിക്കുന്നത് 11.3 കോടിയും. ഏകദേശം മൂന്നിരട്ടിയോളം കൂടിയ മാര്‍ജിനിലാണ് വിജയ് ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് തന്നെ പറയാം.ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്.

Advertisement

സിനിമ വാർത്തകൾ

‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ റായി ചെയ്യ്ത സഹായം വളരെ വലുതാണ്, ഐശ്വര്യ ലക്ഷ്മി 

Published

on

മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ആയിരുന്നു ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ, ഇപ്പോൾ ചിത്രത്തിലെ നടി ആയ ഐശ്വര്യ ലക്ഷ്മി,മറ്റൊരു നടി ആയ ഐശ്വര്യ റായി തന്നെ വർക്ക് ചെയ്യ്തപോൾ സഹായിച്ചതിനെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇവ.

ചിത്രത്തിന്റെ ആദ്യ ഭാഗത്തു ഇരുവരും തമ്മിൽ വലിയ കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ അങ്ങനൊരു സീൻ വരുന്നുണ്ട്. സൈന്‍ ലാഗ്വേജ്  പഠിക്കാന്‍ തനിക്ക് വളരെ പ്രയാസപ്പെടേണ്ടി വന്നെന്നും ആ ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി.അവർക്ക് തമിഴ് വശമില്ല, വലിയ ഒരു നോട്ടുബുക്കിൽ ആണ് അവർ ഡയലോഗുകൾ എഴുതി വെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ റായ് ഒരു ഊമ റാണി ആയും  അഭിനയിക്കുന്നുണ്ട് , കപ്പല്‍ വരുഗിറേന്‍’ എന്ന ഡയലോഗ് പറയണമായിരുന്നു. ഇത് സൈന്‍ ലാഗ്വേജിലാണ് പറയേണ്ടത്. അതുവരെ ഡയലോഗായിരുന്നു, ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന സമയത്തു ഐശ്വര്യ റായ് ആണ് തന്നെ സഹായിച്ചത് ഐശ്വര്യ ലക്ഷ്മി പറയുന്നു ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്ര൦ ആണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്

Continue Reading

Latest News

Trending