Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

വന്ദേഭാരതിലെ ഭക്ഷണത്തിൽ നഖം

ഏറെ ആഘോഷപൂര്‍വം സര്‍വീസ് ആരംഭിച്ച ട്രെയിൻ ആണ് വന്ദേ ഭാരത് എക്സ്പ്രസു .വന്ദേ ഭാരത്തിലെ ഉയര്ന്ന നിലവാരത്തിലുള്ള ഭക്ഷണം ആയിരുന്നു സർവീസ് ആരംഭിച്ച സമയത് ചർച്ചാ വിഷം. വളരെ കുറഞ്ഞ നിരക്കിൽ വേഗത്തിൽ പ്രീമിയം ക്വളിറ്റി യാത്രയും ഭക്ഷണവും ആയിരുന്നു വന്ദേ ഭാർഥാ മുന്നോട് വെച്ച പ്രധാന കാര്യവും. ജനശതാബ്ദിയുടെ സ്പീഡ്എ മാത്രമേ ഉള്ളൂ എന്ന് വേഗതയുടെ കാര്യത്തിൽ യാത്രക്കാർ അനുഭവം പങ്കു വെച്ചിരുന്നു എന്നാൽപ്പോൾ വന്ദേ ഭാരത്തിലെ ഭക്ഷണത്തെ കുറിച്ചും പരാതി ഉയരുകയാണ്. ജൂലൈ ഒന്നിന് മുംബൈ ഗോവ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രൈനിൽ നിന്നും ലഭിച്ച മോശംഭക്ഷണത്തെ കുറിച്ച് പങ്കു വെക്കുകയാണ് ഒരു യാത്രക്കാരൻ. ഭക്ഷണത്തിൽ നിന്നും അയാൾക്ക് മനുഷ്യ നഖം ലഭിച്ചു. അതിനെ തുടർന്ന് അയാൾ ട്രയിനിലെ ടിക്കറ്റ് ക്സാമിനറോട് പരാതി ഉന്നയിക്കുകയും ചെയ്തു. ഇത്രയധികം കാശ് മുടക്കി യാത്ര ചെയ്യുന്നവരോട് ഇതാണോ റെയിൽവേ തിരിറിച്ചു കാണിക്കുന്നത് എന്നാണ് യാത്രക്കാരന്റെ ചോദ്യം. കഴിക്കാനും കുടിക്കാനുമൊക്കെയുള്ള സാധനങ്ങളിൽ ഇങ്ങനെ ഒക്കെ കാണിക്കുന്നത് ഗുരുതരമായ കരായം ആണെന്നാണ് അയാൾ പറയുന്നു. ഇയാൾ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകളായും ചെയ്തിരുന്നു. പാക്കേജ് റയിൽവേയുടെ നിർദേശത്തെ തുടർന്ന് വീഡിയോ പിൻവലിച്ചു. പക്ഷെ ഇതുവരെയായും റയിൽവെയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകാത്തതിനാലാണ് വീണ്ടും വീഡിയോ ഷെയർ ചെയ്യുന്നത ന്നാണ് ഇയാൾ പറയുന്നത്, ഹോൾഡ് വീഡിയോ

Advertisement. Scroll to continue reading.

വന്ദേ ഭാരത്തിലെ ആഹാരത്തെ കുറിച്ച് ഇപ്പോൾ സ്ഥിരം പരാതികളാണ് ഉയർന്നു വരുന്നത്. ഇത്തരത്തില്‍ ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് നിലവില്‍ വൈറലായിരിക്കുകയാണ്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടനസമയത്ത് കിട്ടിയിരുന്ന നല്ല ഭക്ഷണത്തിന്‍റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ ഫോട്ടോയുമാണ് ഹിമാൻഷു മുഖര്‍ജി എന്നയാള്‍ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുന്നത്. തീര്‍ച്ചയായും കാഴ്ചയില്‍ ഇത് രണ്ടും രണ്ട് ഗുണമേന്മയിലുള്ള ഭക്ഷണം തന്നെയാണ്.പക്ഷെ കഴിക്കാനും ഇത് വ്യത്യസ്തമാണെന്നാണ് ട്വീറ്റില്‍ ഇദ്ദേഹം വ്യക്തമാക്കുന്നത്. വളരെ മോശം ഭക്ഷണമാണ് എന്നാണ് ഇദ്ദേഹം നിലവില്‍ വന്ദേഭാരതില്‍ ലഭിക്കുന്ന ഭക്ഷണത്തെ വിശേഷിപ്പിക്കുന്നത്. ദാലും മറ്റെന്തോ ഒരു കറിയുമാണ് നിലവില്‍ ലഭിക്കുന്ന ഭക്ഷണമായി ഫോട്ടോയില്‍ കാണുന്നത്. ഉദ്ഘാടനസമയത്തെ ഭക്ഷണം ഫോട്ടോയില്‍ റൈസും ദാലും റൊട്ടിയും പച്ചക്കറിയും സ്വീറ്റും അടക്കം പോഷകസമൃദ്ധവും വൃത്തിയില്‍ തയ്യാറാക്കിയിട്ടുള്ളതുമാണ്. ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വലിയ രീതിയില്‍ പ്രചരിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചര്‍ച്ചകളുര്‍ത്തുകയുമായിരുന്നു. 

ഈ ട്വീറ്റിന് ഐആര്‍സിടിസി (ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷൻ) മറുപടിയും നല്‍കിയിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷണമാണ് തങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും എന്നുമാണ് ഇവര്‍ കമന്‍റിലൂടെ ആദ്യമേ പറയുന്നത്. ഇതിന് ശേഷം പരാതി ഉന്നയിച്ചയാളുടെ പിഎൻആര്‍ നമ്പറും മൊബൈല്‍ നമ്പറും മെസേജായി അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ധാരാളം പേര്‍ റെയില്‍വേ ഭക്ഷണത്തിനെതിരെ തങ്ങള്‍ക്കുള്ള പരാതി ട്വീറ്റിന് താഴെ പങ്കുവയ്ക്കുന്നുണ്ട്. പലരും റെയില്‍വേ മന്ത്രിയെയും ടാഗ് ചെയ്യുന്നുണ്ട്. എത്ര പരാതിപ്പെട്ടാലും ഇതിലൊന്നും നടപടിയുണ്ടാകാൻ പോകുന്നില്ലെന്ന നിരാശ പങ്കുവയ്ക്കുന്നവരും ചുരുക്കമല്ല. 

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement