ഇന്നാണ് പ്രണയ ദിനം. പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും നിരവധി ആണ്. തങ്ങളുടെ പ്രണയിതാക്കളെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും ഈ ദിവസം പ്രിയപ്പെട്ടത് തന്നെയാണ്. ഈ വാലന്റൈന്‍സ് ഡേയില്‍ നടി സ്വാസിക പങ്കു വെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. നടനും മോഡലുമായ പ്രേം ജേക്കപ്പിനൊപ്പമുള്ള ഫോട്ടോകളാണ് താരം ഷേയര്‍ ചെയ്തത്.

ഈ അഭിനീ വേശലോകത്തെ ചുറ്റിപിടിക്കുന്നു. സ്‌നേഹം അതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റുന്നു, ജീവിതത്തില്‍ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം ആണ്. ഹാപ്പി വാലന്റൈന്‍സ് ഡേ എന്നാണ് താരം ഇതിനൊപ്പം കുറിച്ചത്. ശ്രുതി നാമയാണ് താരങ്ങളുടെ ഈ ഫോട്ടോ പകര്‍ത്തിയത്.പ്രണയ ദിനത്തിലെ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രവും ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

ഇരുവരും ചുവപ്പു നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ ആയി നിരവധി കമെന്റുകൾ ആണ് എത്തുന്നത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് സ്വാസിക. സീത എന്ന സീരിയലിലെ സീത എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. തന്റെ കഴിവ് കൊണ്ടും, അഴക് കൊണ്ടും സിനിമയിലും, സീരിയലിലും മിന്നി തിളങ്ങി നിന്ന് താരമാണ് സ്വാസിക. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവമാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തയ്യാറല്ല.