സിനിമാമേഖലയിലെ താരങ്ങളുടെ മക്കൾ എല്ലാവരും തന്നെ ഇപ്പോൾ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങുവാൻ അഭിനയ പാരമ്പര്യം ഒരു പ്രധാന ഘടകമായി തന്നെ ഇന്ന് മാറുകയാണ്. അതേ സാഹചര്യത്തിൽ വീട്ടുകാരുടെ യാതൊരു പിന്തുണയും ഇല്ലാതെ സ്വന്തം കരിയർ കെട്ടിപ്പടുക്കുവാൻ ശ്രമിച്ച ധാരാളം താരങ്ങളുമുണ്ട്.സ്വന്തം കഴിവിന്റെ പേരിൽ ധാരാളം വിശ്വസിക്കുകയും ആത്മവിശ്വാസത്തിൽ അഭിനയ മേഖലയിൽ തിളങ്ങുകയും ചെയ്ത നിരവധി താരങ്ങൾ ഉണ്ട്. അതിൽ എടുത്തു പറയേണ്ടത് വൈഷ്ണവി സായികുമാറിന്റെ ആണ്. സിനിമാമേഖലയിൽ നായക കഥാപാത്രവും വില്ലൻ കഥാപാത്രവുമായി തിളങ്ങിയ സായികുമാറിന്റെ മകൾ വൈഷ്ണവി സായികുമാറിന്റെ.


നാടകരംഗത്ത് നിന്നുമാണ് സായികുമാർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ നായകനായി അരങ്ങേറിയതോടെ ആണ് താരത്തിന് അവസരങ്ങൾ പിന്നീട് ഏറെ ലഭിച്ചത്. ആദ്യകാലങ്ങളിൽ നായകനായി തുടങ്ങിയതിൽ നിന്നുമാണ് പിന്നീട് താരം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് മാറിയത്. വിരലിലെണ്ണാവുന്നതിലുമധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുവാൻ സായികുമാറിന് സാധിക്കുകയുണ്ടായി. എന്നാൽ ഒരിക്കൽപോലും തൻറെ മകൾ അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നതിന് താരം അനുകൂലിച്ചിരുന്നില്ല. അതിനെപ്പറ്റി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് വൈഷ്ണവി. അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്തുടർന്നാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് കടന്നു വന്നത്.


എന്നാൽ ആദ്യ കാലങ്ങളിൽ ഒരുപാട് ഓഫറുകൾ സിനിമയിൽ ലഭിച്ചപ്പോൾ അപ്പോഴൊക്കെ അച്ഛൻ തടസ്സം പറയുകയായിരുന്നു. പഠനമാണ് മുഖ്യമെന്ന് അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അന്ന് ലഭിച്ച ഓഫറുകൾ ഒക്കെയും വേണ്ട എന്ന് വയ്ക്കുകയായിരുന്നു.സി കേരളം ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവി സായികുമാർ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. താരപുത്രിയുടെ വരവിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ നടന്നിരുന്നു. മികച്ച പിന്തുണയായിരുന്നു ആരാധകരുടെ ഭാഗത്തുനിന്ന് താരത്തിന് ലഭിച്ചിട്ടുള്ളത്. അഭിനയ പാരമ്പര്യം ഉണ്ടെങ്കിലും നടിയാകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു നേരത്തെ വൈഷ്ണവി പറഞ്ഞത്. എന്നാൽ ഭർത്താവ് സുജിത് കുമാർ കാരണമാണ് ജീവിതത്തിൽ ഈ വഴിത്തിരിവും അവസരങ്ങളും സംഭവിച്ചതെന്നാണ് താരം വ്യക്തമാക്കുന്നത്.


കനക ദുർഗ എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്.സീമ ചേച്ചി കാരണമാണ് താൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത് എന്നാണ് താരം വ്യക്തമാകുന്നത്.സെറ്റിലെ എല്ലാ കഥാപാത്രങ്ങളിൽ നിന്നും ലഭിക്കുന്നത് പൂർണപിന്തുണയാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ തന്നെ കണ്ടപ്പോൾ സായികുമാറിന്റെ മകളാണെന്ന് ഒരു സുഹൃത്ത് അവതാരകനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കിളവി ആണോ സായികുമാറിന്റെ ഭാര്യ എന്ന് അന്ന് ചോദിച്ചിരുന്നു. ഇത് തനിക്ക് ലഭിച്ച അംഗീകാരമാണെന്നും ആണ് വൈഷ്ണവി ഇപ്പോൾ വ്യക്തമാക്കുന്നത്. അല്പം പ്രായമുള്ള നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.