സ്‌കൂളിലെ പരിപാടികൾക്ക് പിള്ളേരുടെ കലാപരിപാടികൾ നമ്മ;ൽ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അധ്യാപികയുടെയും സ്‌കൂൾ ഓഫീസ് ക്ലർക്കിന്റെയും പെർഫോമൻസ് ആണ് വൈറൽ. പ്രധാനാധ്യാപികയാണ് ചാക്യാരായും ക്ലെർക്ക് നങ്യാരായും പെർഫോം ചെയ്തത്. ഒല്ലൂർ വൈലോപ്പിള്ളി ഗവൺമെന്റ് സ്‌കൂളിലാണ് ഹെഡ്മിസ്ട്രസ് ആലീസ് ജോർജ് ചന്ദ്രദിനത്തെക്കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകാൻ ചാക്യാരായി വേഷമിട്ടത്. കൂടെ സ്‌കൂൾ സീനിയർ ക്ലെർക്ക് കെ എസ സുജയും നങ്യാറായി എത്തിയതോടെ പ്രകടനം കൊഴുത്തു.

ചാക്യാർകൂത്തിന്റെ തനതു സംഭാഷണ ശൈലിയിൽ ഇരുവരും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളും സന്ദേശം പകർന്നു നൽകിയത് കുട്ടികൾക്കും ആവേശമായി. ചാക്യാർ കൂത്തിന്റെ ശൈലിയിൽ ആമാശയ വിനിമയം ചെയ്തു പരിശോധിക്കുകയും ഉദാഹരണങ്ങളും പരീക്ഷണങ്ങളും ഉൾപ്പെടുത്തിയുമായിരുന്നു അവതരണ രീതി. സദസിലിരിക്കുന്ന വ്യക്തികളുമായി തുറന്ന സംഭാഷം നടത്തുകയും ചെയ്തു . രണ്ടരമണിക്കൂർ സമയമെടുത്താണ് വേഷവിധാനങ്ങൾ ഒരുക്കിയത്. ഒരാഴ്ച മുൻപേ തന്നെ പരിശീലനവും ആരംഭിച്ചു. സ്‌കൂളിലെ എൻ എസ എസ യൂണിറ്റാണ് ചടങ്ങിന് നേതൃത്വം നൽകിയത്. എന്തായാലും കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസദായകവും ആയിരുന്നു പരിപാടി. ഹെഡ്മിസ്ട്രെസും ക്ലെർക്കും പൊളിച്ചടുക്കി എന്നാണു വിദ്യാർത്ഥികൾ പറയുന്നത്.