ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വാത്തി’. ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അറ്റലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായെത്തുന്നത് മലയാളിയായ സംയുക്ത മോനോനാണ്.ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 2 നാണ് ചിത്രം പ്രദർശനത്തിനെത്തുക.


ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അറ്റ്‌ലൂരി തന്നെയാണ്.ജിവി പ്രകാശാണ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്.ചിത്രത്തിൽ ധനുഷിന്റെ ഹെവി ഡാൻസ് ഉണ്ടെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

നാനേ വരുവേൻ എന്ന ധനുഷ് ചിത്രവും റിലീസിനായി തയ്യാറെടുക്കുകയാണ്.ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് താരം എത്തുന്നത്‌