ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാശി’.ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ വാശിയോടെ പുറത്തു വിട്ടിരിക്കുകയാണ് .കോടതിയും അഭിഭാഷാകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ടൊവിനോയും കീര്‍ത്തിയും പ്രഥാന വേഷത്തിൽ എത്തുന്ന ചിത്രം വാശി .ഒരു മിനുട്ടും ഇരുപത്തിയൊന്ന് സെക്കന്റ്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം.നവാഗതനായ വിഷ്‍ണു ജി രാഘവ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .ചിത്രത്തിൽ ടോവിനോയും കീർത്തിയും അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് എത്തുന്നത്.ഒരു കേസില്‍ എതിര്‍ഭാഗത്തു നിന്ന് വാദിക്കേണ്ടിവരുകയാണ് അഡ്വ. എബിനും അഡ്വ. മാധവിക്കും.ഇരുവരുടെയും ജയിക്കണമെന്ന വാശിയാണ് സിനിമയിൽ .ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.എന്നാൽ ഈ ചിത്രത്തിന്റെ പ്രേത്യകത അച്ഛനും മോളും ഒരുമിച്ചുള്ള ചിത്രമാണ് വാശി.നിർമ്മാതാവ് സുരേഷ് കുമാറിന്റെ മകൾ ആണ് കീർത്തി സുരേഷ് .ആദ്യമായിട്ടാണ് കീർത്തിയും അച്ഛനും ഒന്നിക്കുന്നത് .

vaashi
Vaashi

ജാനിസ് ചാക്കോ സൈമണ്‍ ആണ് ചിത്രത്തിന്റെ കഥയെഴുതുന്നത്.ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.എന്നാൽ അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഥിന്‍ മോഹന്‍, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍ എന്നിവരാണ് .ചിത്രത്തിന്റെ ആദ്യ പട്ടു റിലീസ് ചെയ്തിരുന്നു എന്നാൽ അതിനു നല്ല പ്രേക്ഷക പ്രതികരണത്തെ ലഭിച്ചിരുന്നു .ചിത്രത്തിന്റെ ടിസീറിനും നല്ല പ്രതികരണം ലഭിക്കുന്നുണ്ട് . നേരുത്തെ തന്നെ ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരുന്നു . ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിനായി അഡ്വ. എബിന്റെയും അഡ്വ മാധവിടയും കോടതി മുറിയിലെ വാശി കാണാൻ കാത്തിരിക്കുകയാണ് .കേസ് ആര് ജയിക്കും എന്നും ജൂണ്‍ 17ന് കാണാം .

Vaashi
Vaashi