ജീവിതത്തിൽ ഒന്നിലേറെ തവണ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന നടിയാണ് മംമ്ത മോഹൻദാസ്.ഇപ്പോൾ മംമ്തയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ പിതാവിന്റെ സഹോദരനായ നിർമാതാവും സം​ഗീത സംവിധായകനുമായ എൻവി ഹരിദാസ്, സിനിമയിൽ അഭിനയിക്കാൻ മോഹൻലാൽ വിളിച്ചു മോഹൻലാലിന്റെ ഭാര്യയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് ഞങ്ങളുടെ ഒരു ബന്ധുവിനെയാണ്. അവർ മുഖാന്തരം ബന്ധമുള്ളതിനാൽ മോഹൻലാൽ വിളിച്ചിട്ടില്ലെന്ന് പോയില്ലെങ്കിൽ ധിക്കാരമാകുമെന്ന് കരുതി. അങ്ങനെ കുറേ സിനിമകൾ മംമ്ത വീണ്ടും ചെയ്തു.

അവളായിട്ട് എവിടെയും പോയി അവസരം ചോദിച്ചതല്ല. മംമ്തയ്ക്ക് വന്ന അവസരങ്ങളാണിതൊക്കെ, പിന്നീട് തെലുങ്കിൽ വിളിച്ചു. തെലുങ്കിൽ പാടിയ പാട്ടിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോൾ കൂടുതലായി സിനിമയിൽ വർക്ക് ചെയ്യാൻ മംമ്തയ്ക്ക് പറ്റുന്നില്ല, അവൾ നമ്മൾ ഉദ്ദേശിക്കുന്ന പെണ്ണൊന്നുമല്ല. വളരെ ബോൾഡ് ആണ്. ക്വാളിഫൈഡ് ആണ് എന്നാണ് മംമ്തയെ കുറിച്ച് പിതൃ സഹോദരൻ എൻ വി ഹരിദാസ് പറയുന്നത്

മരുന്ന് ഉള്ള സ്ഥലം സ്വന്തമായി  കണ്ടുപിടിച്ചു. അച്ഛനോ‌‌ടും അമ്മയോടും നിങ്ങളാരും വരേണ്ട, ഞാൻ തന്നെ പോയിക്കോളുമെന്ന് അവൾ പറഞ്ഞു. അസുഖം വന്നപ്പോൾ എന്നെ ഫോൺ ചെയ്തു. അത്യാവശ്യമായി വരണം എന്ന് പറഞ്ഞു. ഞാനും ഭാര്യയും ആശുപത്രിയിൽ പോയി. കണ്ടയുടനെ തരിച്ച് നിന്നു. താങ്ങാൻ പറ്റില്ലല്ലോ. ഒറ്റ കുട്ടിയാണ്. ട്രീറ്റമെന്റെടുക്കാതെ രക്ഷയില്ല. പല സ്ഥലങ്ങളിൽ പോയി  ചികിത്സിച്ചു. എന്നിട്ടും മുഴുവനായും രോഗം വിട്ട് പോയില്ല. പിന്നെയാണ് അമേരിക്കയിൽ പോയത്. ഇപ്പോഴും രോഗം മാറാനുള്ള ഇഞ്ചക്ഷനെടുക്കുന്നുണ്ട്. ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷെ റെ​ഗുലറായി സിനിമകൾ ചെയ്യാൻ പറ്റില്ല ഹരിദാസ് പറയുന്നു