നടിയും നർത്തകിയും ആയ ഉത്തര ഉണ്ണി ആരാധകർക്കിടയിൽ ഏറെ സുപരിചിതയാണ്. നടിയും നർത്തകിയും കൂടിയായ ഉത്തര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ഉത്തര മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഉത്തര പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. നൃത്തത്തെ കുറിച്ചും അത് ഒരു പെണ്ണിന് എത്രത്തോളം ഉപകാരപ്രദം ആണെന്നുമാണ് ഉത്തര കുറിപ്പിലൂടെ പറയുന്നത്. കുറിപ്പ് വായിക്കാം,

‘ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, പിസിഒഡി, വന്ധ്യതാ, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നൃത്തം കൊണ്ട് പരിഹരിക്കാന്‍ കഴിയും. ഒട്ടുമിക്ക നര്‍ത്തകിമാര്‍ക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുന്‍പ്, ആധുനിക സൗകര്യങ്ങള്‍ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോര്‍മല്‍ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളില്‍ പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല,’

ആർത്തവം വരാതിരിക്കുക, ക്രമമല്ലാത്ത ആര്‍ത്തവം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആര്‍ത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോള്‍ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്. ഗര്‍ഭധാരണത്തിനു പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പല സ്ത്രീകളും തന്റെ ഡാന്‍സ് ക്ലാസ്സില്‍ ചേര്‍ന്ന ശേഷം പ്രെഗ്‌നന്റ് ആയതുകണ്ട് താന്‍ ഡാന്‍സ് ക്ലാസ് ആണോ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന് പലരും കളിയാക്കിയിട്ടുണ്ട് എന്നാണ് ഉത്തര പറയുന്നത്.’കുറച്ചു വര്‍ഷങ്ങളായി എന്റെ സ്റ്റുഡന്റ്‌സില്‍ പലരും ഗര്‍ഭിണികളായ ശേഷം ക്ലാസ് നിര്‍ത്തിയിട്ടുണ്ട്. എന്തായാലും ഇന്ന് ഞാന്‍ വളരെ സന്തോഷവതിയാണ്. 8 വര്‍ഷം ശ്രമിച്ചിട്ടും (4 വര്‍ഷം ചികിത്സകള്‍ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞ) ഗര്‍ഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാര്‍ത്ഥി ഇപ്പോള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു. അതും ഒരു വര്‍ഷം ക്ലാസ് അറ്റന്‍ഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അര്‍ത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്,’