നടൻ മോഹൻലാലിൻറെ കരിയർ തന്നെ ഉയർത്തിയ ചിത്രമായിരുന്നു കിരീടം, ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ച നടി ആണ് ഉഷ , ഇപ്പോൾ ഉഷ കിരീടത്തിന്റ ബാക്കി ഭാഗമായ ചെങ്കോൽ എടുക്കാൻ ഉണ്ടായ കാരണക്കാരി താൻ ആണെന്ന് വെളിപ്പെടുത്തുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ.കിരീടത്തിലെ സഹോദരി കഥാപാത്രത്തെ അവതരിപ്പിച്ച തന്നെ ഒരുപാടുപേർ അഭിനന്ദിച്ചിരുന്നു അതിലൊരാൾ മോഹൻലാൽ ആയിരുന്നു എന്നും നടി പറയുന്നു,  കിരീടം ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല,

കാരണം സിനിമയിലേക്ക് വന്ന സമയമാണ് അത്. സിബി സാര്‍ പറയുന്നു താന്‍ ചെയ്യുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ചെങ്കോല്‍ പക്ഷെ അതും കഴിഞ്ഞ് മൂന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടാണ് റിലീസ് ആയത്. താന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് ഒക്കെ റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന്‍ ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ഒക്കെ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗം ആദ്യം തന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഞാനും ഇല്ല പാര്‍വ്വതിയും ഇല്ല

അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വെച്ചതായിരുന്നു,സാന്ത്വനം സിനിമയുടെ ലൊക്കേഷനില്‍ താന്‍ പോയിരുന്നു.അപ്പോഴാണ് സിബി സാര്‍ പറഞ്ഞത്, വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയല്ലേ എന്ന്. നേരത്തെ തന്നെ കിരീടത്തിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്തതാണ്. പാര്‍വതിയും കല്യാണം കഴിഞ്ഞു പോയി, ഉഷയും അഭിനയിക്കുന്നില്ല അതുകൊണ്ട് വേണ്ട എന്ന് വെച്ചതാണ് എന്ന് അന്ന് സിബി സാർ പറഞ്ഞു, പിന്നീട് ഉണ്ണിച്ചേട്ടന്‍ വീട്ടില്‍ വന്നിട്ട് പറഞ്ഞു, കിരീടത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എന്ന്. എനിക്ക് അഡ്വാന്‍സ് തന്നിട്ട് ഡേറ്റ് ബ്ലോക്ക് ചെയ്തു.പവിത്രം എന്ന സിനിമയുടെ സെറ്റില്‍ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഓഡിയോ കാസറ്റിന്റെ കാര്യം പറയുന്നതിനായി ഞാനും അച്ഛനും കൂടി ലാലേട്ടനെ കാണാന്‍ പോയി. അപ്പോള്‍ ചെങ്കോലിന്റെ ഡബ്ബിംഗും എഡിറ്റിംഗും ഒക്കെ കഴിഞ്ഞിരുന്നു. ഈ സമയത്ത് ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഉഷ ഗംഭീരമായിട്ടുണ്ട്. ഇത് ഉഷയുടെ സിനിമയാണ് എന്ന് പറഞ്ഞു. അത് തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു അത് ഉഷ പറയുന്നു