Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഉർവശിയും ഭാവനയും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജ കൊച്ചിയിൽ

ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ റാണിക്ക്ല ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട  താരങ്ങളായ  ഉര്‍വശിയും  ഭാവനയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.  അർജുൻ കൊളങ്ങാത്തും പോൾ വർഗീസുമാണ് തിരക്കഥ എഴുതുന്നത്.പ്രിയ വാര്യരും  അനഘ നാരായണനും മാളവിക ശ്രീനാഥും ചിത്രത്തില്‍ നായികമാരായുണ്ട്. ശ്രീനാഥ് ഭാസിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ മണിയൻപിള്ള രാജു, അഭിറാം രാധാകൃഷ്‍ണൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. സംഗീതം ഇഫ്‍തിയാണ് നിര്‍വഹിക്കുന്നത്. റെനിഷ് അബ്‍ദുൾഖാദർ  23 ഡ്രീംസിന്റെ ബാനറിൽ നിര്‍മിക്കുന്നു. സഹ നിര്‍മാതാവ് ലക്ഷ്‍മി പ്രകാശാണ്. ആർട്ട് സജീഷ് താമരശ്ശേരി. മേക്കപ്പ് സജി കൊരട്ടി ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ – മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ വിഷ്‍ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ എസ് കെ എസ്‍തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഖിൽ വർഗീസ്, അരുൺ വർഗീസ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പി ആർഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരുമാണ്.

നടി ഉര്‍വശി പ്രധാന കഥാപാത്രമായി ഒടുവില്‍ എത്തിയത് മികച്ച പ്രതികരണം നേടിയ ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ആശിഷ് ചിന്നപ്പയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സജിത്ത് പുരുഷനുമാണ്. ഇന്ദ്രൻസും ഒരു പ്രധാനപ്പെട്ട കഥാപാത്രമായ ചിത്രത്തില്‍ സനുഷ, സാഗര്‍ രാജൻ, വിജയരാഘവൻ, ടി ജെ ആന്റണി, ജയൻ ചേര്‍ത്തല,അല്‍ത്താഫ് സലിം എന്നിവരുമുണ്ടായിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ’, ഉര്‍വ്വശി വ്യകത്മാക്കി. ഒരു നായക നടന് ചില ഗുണങ്ങള്‍ വേണമെന്നൊക്കെ ആളുകള്‍...

സിനിമ വാർത്തകൾ

കവിതാ രഞ്ജിനിയെന്ന ഉർവശി .പ്രത്യേകിച്ച് ആമുഖമൊന്നുമില്ല ഉർവശിക്ക് , പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മലയാള സിനിമയിൽ പകറാം വെക്കാൻ ആരുമില്ലാത്ത നടി. ഗൗരവമുള്ള വേഷമാകട്ടെ, ഹാസ്യവേഷമാകട്ടെ, റൊമാന്റിക് സീനാവട്ടെ എന്തായാലും അസാധ്യമായ തന്മയത്വത്തോടെ ചെയ്ത്...

സിനിമ വാർത്തകൾ

അഞ്ചു വര്ഷത്തെ  ഇടവേളക്കു ശേഷം സിനിമയിൽ എത്തിയ ഭാവനക്ക്  കെ കെ രമ ആശംസകൾ പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ന്റിക്കക്കൊരു പ്രേമുണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത്...

സിനിമ വാർത്തകൾ

എന്തുവേഷവും കൈകാര്യം ചെയ്യ്തു പ്രേഷകരുടെ കയ്യടിവാങ്ങാറുള്ള നടിയാണ് ഉർവശി. ഇപ്പോൾ സിനിയമയിലെ ചില കടു൦ പിടിത്തങ്ങളെ കുറിച്ച് താരം പറഞ്ഞ ഒരു അഭിമുഖം ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരിക്കലും സിനിമയിൽ...

Advertisement