കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഉപ്പും,മുളകും. പ്രേക്ഷകർക്ക് പരമ്പര മാത്രമല്ല ഇതിലെ അഭിനേതാക്കളെയും ഒരുപാടു ഇഷ്ട്ടം ആണ്. ഇതിലെ നീലു  എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഷ സാരംഗ് എത്തുന്നത്, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ്. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം തന്റെ രണ്ടുപെൺകുട്ടികളെ വളർത്താൻ താൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് നിഷ പറയുന്നു. തന്റെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു ഒരു കുഞ്ഞും ജനിച്ചു.


ജീവിതത്തില്‍ നഷ്ടപ്പെട്ടത് എന്തൊക്കെയോ സെറ്റില്‍ എത്തുമ്പോൾ അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്ന് നിഷ പറഞ്ഞു. നല്ല ഭാര്യയായി ജീവിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാൻ. അത് എനിക്ക് കിട്ടുന്നത് സെറ്റിലാണ്. നല്ല ഒരു അമ്മയായി ജീവിക്കണം എന്നതും എന്റെ ആഗ്രഹമാണ്. പക്ഷെ മക്കളെ സ്‌നേഹിച്ചും പരിപാലിച്ചും വീട്ടിലിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരുമെന്നും നിഷ പറഞ്ഞു.ഷൂട്ടിങിന് വേണ്ടി ഓടി നടക്കുന്നത് കാരണം കുട്ടികളെ മിസ്സ് ചെയ്യാറുണ്ട്.

ഉപ്പും മുളകും സെറ്റിലെത്തുമ്പോള്‍ അവിടെയുള്ള മക്കളോടൊപ്പം കുറേ നേരം ഇരിക്കാനും, അമ്മയെന്ന വികാരം അനുഭവിക്കാനും പറ്റുന്നുണ്ടെന്ന് താരം പറയുന്നു.സീരിയലില്‍ എന്റെ മകളായി അഭിനയിക്കുന്ന ലച്ചുവിന് ഇപ്പോള്‍ അമ്മയില്ല, അവള്‍ക്ക് ഒരു അമ്മയായി എനിക്ക് എപ്പോഴും നിൽക്കാൻ പറ്റും. കോടികണക്കിന് രൂപയെക്കാള്‍ വലുതാണ് സ്‌നേഹത്തിന്റെ വില. അതിഷ്ടം പോലെ ഞാന്‍ നല്‍കുന്നുണ്ട്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ അവള്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നുണ്ട് ജൂഹിക്കു നൽകുന്ന സ്നേഹത്തെ കുറിച്ച് താരം പറഞ്ഞത്.