Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇത് ഉണ്ണിയേട്ടൻ ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല, ഒടുവിൽ ആരാധകന്റെ പരാതി തീർത്ത് ഉണ്ണിമുകുന്ദൻ

മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്. മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ വളരെ ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ് ഉണ്ണിമുകുന്ദൻ, മലയാളത്തിന്റെ മസ്സിൽ അളിയൻ എന്നാണ് താരത്തിനെ വിശേഷിപ്പിക്കുന്നത് തന്നെ, ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ട താരം തന്‍റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തയം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഉണ്ണിയുടെ അഭിനയത്തിന് മാത്രമല്ല, ജിമ്മന്‍ ബോഡിക്കും ആരാധകര്‍ ഏറേയാണ്.ഇപ്പോൾ ഒരു ആരാധകന്റെ പരാതി തീർത്ത് കൊടുക്കുകയാണ് താരം.
ഉണ്ണിമുകുന്ദന്റെ ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചാണ് യുവാവ് പരാതി പറഞ്ഞത്, ജീവിതത്തില്‍ ആദ്യമായി ഒരു സെലിബ്രിറ്റിയെ അടുത്ത് കാണുകയും, അദ്ദേഹത്തോടൊപ്പം എടുക്കുകയും ചെയ്ത സെല്‍ഫി. ക്യാമറ ചതിച്ചതു കാരണം ചെറുതായിട്ടൊന്ന് ബ്ലര്‍ ആയിപ്പോയി. അതുകാരണം ഇതില്‍ ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നിങ്ങള്‍ തന്നെ ഒന്ന് പറ ഉണ്ണിയേട്ടാ” എന്നായിരുന്നു കമന്റ്, ഉടൻ തന്നെ താരം ഇതിനു മറുപടി നൽകുകയും ചെയ്തു. ഇത് ഞാന്‍ തന്നെ” എന്ന് ഉണ്ണി മുകുന്ദന്‍ മറുപടിയായി പറഞ്ഞു. ഇപ്പോള്‍ കമന്റും മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് ഉണ്ണി മുകന്ദൻ, താൻ ഈ മേഖലയിൽ എത്തപെട്ടപ്പോൾ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് താരം മുൻപും പറഞ്ഞിരുന്നു, എന്നാൽ തനിക്കു ഒരു നിരാശ സംഭവിച്ചപ്പോൾ  താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നു...

സിനിമ വാർത്തകൾ

ഈ ഒരു അടുത്തിടയ്ക്ക് ആയിരുന്നു ഉണ്ണി മുകന്ദനും ,യൂട്യൂബിറും  തമ്മിലുള്ള ഫോൺ സംഭാഷണം നടന്നിരുന്നത്, ഇപ്പോൾ ആ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. സിനിമ റിവ്യൂ ചെയ്യുന്നതിനോട് എനിക്ക് യാതൊരുവിധ കുഴപ്പങ്ങളും...

സിനിമ വാർത്തകൾ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇത്രയും ദിവസം ആയിട്ടും അണഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കൊച്ചിയിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. അവിടെ കനത്ത പുക ആയതുകൊണ്ട് കൊച്ചി കോര്പറേഷന് വേണ്ട ജാഗ്രതകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ...

സിനിമ വാർത്തകൾ

ഐസിയുവിൽ തീവ്ര പരിചരണത്തിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകന്ദൻ എത്തി, ഇപ്പോൾ അദ്ദേഹം പൂര്ണ്ണ ബോധവാൻ ആണെന്നും ,നിലവിൽ ബാലക്കൊപ്പം  ആശുപത്രിയിൽ താൻ കഴിയുക ആണെന്നും ഉണ്ണി മുകന്ദൻ...

Advertisement