ഒരിടവേളക്ക് ശേഷം മോഹൻലാലിന്റെ മാസ്സ് സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആളുകള്‍ക്ക് സന്തോഷം നല്‍കാന്‍ ഒരു സിനിമ എന്ന മോഹന്‍ലാലിന്റെ ആവശ്യത്തില്‍ നിന്നുമാണ് ആറാട്ട് ഉണ്ടാകുന്നത്.ഫെബ്രുവരി 18 നെ ആറാട്ടു സിനിമ റിലീസിനെ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 4ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് മീശ പിരിച്ചും മുണ്ട് മടക്കി കുത്തിയുമുള്ള മാസ് ലാലേട്ടനെ പ്രേക്ഷകര്‍ കാണുന്നത്.

അതുപോലെ പ്രേക്ഷകർ ശ്രദ്ധിച്ചഒന്നായിരുന്നു മോഹന്‍ലാലിന്റെ തന്നെയും മറ്റ് സിനിമകളുടെയും ഡയലോഗ് റഫറന്‍സുകള്‍. ലൂസിഫറിലെ നിന്റെ തന്തയല്ല എന്റെ തന്ത മുതല്‍ കെ.ജി.എഫിലെ മോണ്‍സ്റ്റര്‍ വരെ റഫറന്‍സുകള്‍ നീണ്ടു. എന്നാല്‍ ട്രെയ്‌ലറില്‍ കണ്ടതിന് പുറമേയുള്ള റഫറന്‍സുകള്‍ ചിത്രത്തിലുണ്ട് എന്ന് പറയുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പുലിമുരുകനിലെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ചിത്രത്തിലുണ്ടെന്നും അത് മോഹന്‍ലാല്‍ പറയുന്നതായാണ് ഉള്‍പ്പെടുത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.കൗമുദി മൂവിസിനോട് ആയിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. സിനിമയിലടനീളം റഫറൻസ് ഉണ്ട് എന്നാൽ സാധരണ സിനിമകളിലിൽ നിന്നും വ്യത്യസ്തമായാണ് ആ റഫറന്‍സുകള്‍ യൂസ് ചെയ്തിരിക്കുന്നത്. അത് സിനിമ കാണുമ്പോള്‍ മനസിലാകും.

അതുപോലെ ഉദയ കൃഷ്ണ സംവിധാനം ചെയ്ത് പുലിമുരുകൻ എന്ന സിനിമയിലെ ഒരുപാടു ആളുകൾ ട്രോള്‍ ചെയ്ത ഡയലോഗാണ് കേട്ടറവിനെക്കാള്‍ വലുതാണ് മുരുകനെന്ന സത്യം. അതിനെ വേറൊരു തലത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആറാട്ടില്‍ ആ ഡയലോഗ് പറയുന്നത് ലാല്‍ സാറാണ്. അങ്ങനെ ഞങ്ങൾ പല രസകരമായ കാര്യങ്ങൾ ഞങ്ങൾ ഈ ചിത്രത്തിലും ചെയ്യ്തിട്ടുണ്ട്. അത് ഫാൻസിനു വേണ്ടി ചെയ്യ്തതല്ല. ഉണ്ണികൃഷ്ണൻ പറഞ്ഞു.