മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്. മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ

.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് ഉണ്ണിമുകുന്ദൻ, തന്റേതായ അഭിപ്രായങ്ങൾ എല്ലാം താരം തുറന്നു പറയാറുണ്ട്, തനിക്ക് സമയം കിട്ടുമ്പോൾ എല്ലാം താരം ആരാധകരുമായി സംസാരിക്കാറുണ്ട്, കഴിഞ്ഞ ദിവസം താരം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹനുമാൻ ജയന്തി ആശംസകൾ നേർന്നു കൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. വളരെ മികച്ച കമൻറുകൾ ആയിരുന്നു ചിത്രത്തിന് താഴെ വന്നത് മുഴുവൻ. ഇടയ്ക്കിടെ ചില ചൊറി കമൻറുകൾ വന്നിരുന്നു എങ്കിലും താരം അതിനെയെല്ലാം ഒഴിവാക്കി വിട്ടു. എന്നാൽ നടൻ സന്തോഷ് കീഴാറ്റൂർ ആയിരുന്നു പിന്നീട് ഈ പോസ്റ്റിനു താഴെ കമൻറ് ചെയ്തത്.

ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചാൽ കൊറോണയിൽ നിന്നും നാടിനെ സ്വാമി രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂർ ചോദിച്ച ചോദ്യം.  ഈ ചോദ്യം താരം ചോദിച്ച ഉടനെ നിരവധി പേരാണ് താരത്തിന്റെ കമെന്റിനു താഴെ മറുപടിയുമായി എത്തിയത്, എന്നാൽ പിന്നീട് ഉണ്ണിമുകുന്ദൻ തന്നെ ഇതിനു മറുപടിയുമായി എത്തിയിരുന്നു, താരം നൽകിയ മറുപടി ഇങ്ങനെ, ചേട്ടാ, നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാണ്. അതുകൊണ്ട് മാന്യമായി മറുപടി പറയാം. ഞാനിവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിനുമുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമൻറ് ഇട്ട് സ്വയം വില കളയാതെ. അതിരിക്കട്ടെ, നിങ്ങൾ ഈയിടെയായി എന്താണ് കാര്യമായി വലിക്കുന്നത്? എന്നാണ് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി