ഐസിയുവിൽ തീവ്ര പരിചരണത്തിൽ കഴിയുന്ന നടൻ ബാലയെ കാണാൻ നടൻ ഉണ്ണി മുകന്ദൻ എത്തി, ഇപ്പോൾ അദ്ദേഹം പൂര്ണ്ണ ബോധവാൻ ആണെന്നും ,നിലവിൽ ബാലക്കൊപ്പം  ആശുപത്രിയിൽ താൻ കഴിയുക ആണെന്നും ഉണ്ണി മുകന്ദൻ വ്യക്തമാക്കി. ഇപ്പോൾ ബാല ക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്, ഡോക്ടറിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, നല്ല ചികത്സ തന്നെയാണ് ഇവിടെ നൽകുന്നതെന്നും താരം പറയുന്നു.

മുൻപ് നിർമാതാവ്  ബാദുഷയും പറഞ്ഞിരുന്നു ഉണ്ണിമുകന്ദനൊപ്പം താനും സന്ദർശിച്ചു എന്ന്, ഇപ്പോൾ പേടിക്കേണ്ട സ്റ്റേജ് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ബാല തന്റെ മകളെ അന്വേഷിച്ചു എന്നും ഉടൻ കുട്ടിയെ കാണണം എന്ന് പറഞ്ഞു, അതിനുള്ള ഏർപ്പാടുകൾ ചെയ്യ്തു കഴിഞ്ഞു ബാദുഷ തന്റെ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.