മലയാള പ്രേഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തൻ്റെതായ അഭിനയ മികവിലൂടെയും വെക്തിത്വത്തിലൂടെയും ഇടം നേടിയ നടൻ ആണ് ഉണ്ണി മുകുന്ദൻ. തൻ്റെ ചിത്രങ്ങളിൽ എല്ലാം തന്നെ ഓരോ തവണയും പുതുമ നിലനിർത്താൻ ഇദ്ദേഹം ശ്രെദ്ധിക്കാറുണ്ട് .

ഉണ്ണി മുകുന്ദന്റെ ഇപ്പോൾ റിലീസ് നടന്നു കൊണ്ടിരിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഇതിനോടകം തന്നെ മാളികപുറത്തിനു മികച്ച രീതിയിൽ ഉള്ള പിന്തുണ തന്നെയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം ജനശ്രദ്ധ നേടി. മികച്ച അഭിപ്രായം തന്നെയാണ് ചിത്രം കണ്ടവർ പറയുന്നത്. കുടുംബത്തോടെ ഒപ്പം ഇരുന്നു കാണാവുന്ന ഒരു മനോഹര ചിത്രം തന്നെയാണ്.

സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ ആദ്യ സംരംഭം തന്നെയാണ് ചിത്രം. അയ്യപ്പനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് മാലയിട്ടു മലയ്ക്ക് പോകാൻ കാത്തിരിക്കുന്ന കല്യാണി എന്ന എട്ടു വയസുകാരിയുടെ കഥ പറയുന്ന ചിത്രം ആണ് മാളികപ്പുറം. എന്തിരുന്നാലും ഈ ചിത്രം കണ്ടത് മുതൽ കൊച്ചു കുട്ടികൾ വരെ ഉണ്ണി മുകുന്ദന്റെ ആരാധകരായി അല്ലെങ്കിൽ ഉണ്ണി മുകുന്ദനെ ഒരു അയ്യപ്പനായി കാണുന്നു എന്നുള്ള രീതിയിലാണ് ഇപ്പോ ഒരു വീഡിയോ തന്നെ സോഷ്യൽ ലോകത്തു ഹിറ്റ് ആയി നില്കുന്നത്. നിഷ്കളങ്കമായ ഈ കുഞ്ഞു മോളുടെ വീഡിയോ ഉണ്ണിത്തന്നെയാണ് ഷെയർ ചെയ്തതും.