Connect with us

Hi, what are you looking for?

കേരള വാർത്തകൾ

പന്ത്രണ്ടു കാരനെ കൊലപ്പെടുത്തിയത് ഐസ്‌ക്രീമിൽ വിഷം കലർത്തി ; പിതൃസഹോദരി അറസ്റ്റിൽ


കൊയിലാണ്ടി: ഐസ്ക്രീം കഴിച്ച പന്ത്രണ്ടുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി(12 )ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. കുട്ടിയുടെ പിതൃസഹോദരി താഹിറ (34)യെ പൊലീസ് അറസ്റ്റ് ചെയ്തു.


ഫാമിലി പാക്ക് ഐസ്ക്രീമിൽ വിഷം കലർത്തിയ ശേഷം താഹിറ ഇത് സഹോദരന്റെ വീട്ടിൽകൊടുക്കുകയായിരുന്നു. വീട്ടിൽ മാതാവും സഹോദരങ്ങളും ഇല്ലാത്തതിനാൽ കുട്ടി മാത്രമാണ് ഐസ്ക്രീം കഴിച്ചത്. ഇതെ തുടർന്ന് ഛർദിയുണ്ടായി.വീടിനു സമീപത്തെ മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് റെഫർചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ്,ഫോറൻസിക് വിഭാഗം ചേർന്ന് അരിക്കുളത്തെ ഐസ് ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിച്ചിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തി. തുടർന്ന് പൊലീസ് നിരവധി പേരിൽ നിന്നു മൊഴി എടുത്തിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോൾ താഹിറ ഐസ്ക്രീൻ കടയിൽ നിന്നും ഐസ്ക്രീൻ വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നാല് ചക്ര വാഹനങ്ങളായ കാര്‍, ബസ്, ട്രെക്ക് മുതലായവയിൽ നിന്നും ടോള്‍ നികുതി ഈടാക്കുന്നു. വാഹനത്തിന്റെ തരം, യാത്ര ചെയ്ത ദൂരം, സമയം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിര്‍ണയിക്കുന്നത്കാറിലോ...

കേരള വാർത്തകൾ

അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.മോട്ടോർ വാഹന വകുപ്പിനെ അങ്ങനെ പെട്ടെന്നൊന്നും ആർക്കും പറ്റിക്കാൻ ആകില്ല. നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച്‌ പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ...

കേരള വാർത്തകൾ

കുട്ടികളുടെ സുരക്ഷയ്ക്കായി കഴിയുന്നതൊക്കെ ചെയ്യാൻ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും വളരെ വലിയ പങ്കു തന്നെയാണുള്ളത്. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.മനസ്സാക്ഷിയെ നടുക്കുന്ന അനവധി വാർത്താകൾ...

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

Advertisement