ഇപ്പോൾ ‘ടർബോ’യുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ  അനലിസ്റ്റുകൾ പുറത്തുവിട്ടുണ്ട്, 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രത്തിനെന്നാണ് സിനിമാ അനലിസ്റ്റുകൾ വ്യക്തമാകുന്നത്.  കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്  6 കോടിയിൽ അധികമാണ് ടർബോ  ആദ്യദിനം തന്നെ നേടിയിരിക്കുന്നത്.  മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനും  , ആടുജീവിതത്തിന്റെയും  കളക്ഷൻ റെക്കോർഡ് ടർബോ മറികടന്നിട്ടുണ്ട്, മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസ് ദിനത്തിലെ കളക്ഷനിൽ  നേടിയിരുന്നു

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83  കോടി രൂപ ആദ്യ ദിനം  നേടിയിരുന്നു  കേരളത്തില്‍, ഇപ്പോൾ ഈ രണ്ടു ചിത്രങ്ങളെയും മറികടന്നു ഏഴ് കോടിയോളം നേടിയെന്നാണ് പറയുന്നത്, ടർബോ റിലീസിന് മുമ്പേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു .കേരള ബോക്‌സോഫീസില്‍ ഈ വര്‍ഷം അഞ്ച് കോടിയിലേറെ നേടുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ

അതേസമയം ടര്‍ബോയുടെ ആദ്യദിനത്തിലെ ഫൈനല്‍ കളക്ഷന്‍ വരും മണിക്കൂറുകളില്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് കരുതുന്നത്. 6.15 കോടിയെങ്കിലും ആദ്യദിനം ടര്‍ബോ കേരളത്തില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്, ന്തായാലും തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ തിരക്ക് കാരണം 224 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചിരുന്നു,ഒരു മലയാള സിനിമയെ സംഭവിച്ചിടത്തോളം ഇത് വലിയൊരു ഓപ്പണിങ് തന്നെയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്.