ഒറ്റ  വാചകത്തിൽ പറഞ്ഞാൽ മെഗാ സ്റ്റാർ ഷോ. ഇൻട്രോ സീനൊക്കെ സാധാരണ ഒരു സീൻ പോലെ ആണെങ്കിലും  പിന്നീട് അങ്ങോട്ട് ഇടിയോടിടി അതാണ് ടർബോ, ടർബോ ജോസായി മമ്മൂട്ടി മികച്ച പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത്. കഥാപാത്രത്തിന്റെ രൂപീകരണവും രസകരമാണ്.  മമ്മൂട്ടി അത് നന്നായി  രസിച്ച്  ചെയ്തിട്ടുമുണ്ട്, കോമഡി ടൈമിങ്ങും ഫൈറ്റുമൊക്കെ നന്നായി ബ്ലെൻഡ് ചെയ്തു പോകുന്നുണ്ട്.  ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറായി പടം ത്രൂ ഔട്ട് മമ്മൂട്ടിയുടെ ആണെകിലും കൂടെ വരുന്ന എല്ലാവർക്കും സിനിമ ആവശ്യപ്പെടുന്ന സ്പെയ്സ് നൽകിയിട്ടുണ്ട്.

ടർബോ ജോസെന്ന  ജോസേട്ടായി ശെരിക്കും പറഞ്ഞാൽ ഒരു സാധുവാണ് . പക്ഷെ കയ്യിലിരുപ്പ് കൊണ്ട് ഒരു പ്രശ്നത്തിൽ ചെന്ന് പെടുന്നു, അവിടെ നിന്നും അതിലും വലിയൊരു കുരുക്കിലേക്കും, ബിന്ദു പണിക്കർ പെർഫെക്റ്റ് കാസ്റ്റിങ് ആണ്. മമ്മൂട്ടി-ബിന്ദു പണിക്കര്‍ കോമ്പോ വളരെ നന്നായി ഉപയോഗിക്കാന്‍ സംവിധായകൻ വൈശാഖിനായിട്ടുണ്ട്,  ഒപ്പം  ശബരീഷ്, അഞ്ജന ജയപ്രകാശ്, സുനിൽ, കബീർ ദുഹാൻ  അങനെ എല്ലാവരും നന്നായി പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്

ഇതിനിടയിൽ ജോസിനൊപ്പം  നിറഞ്ഞു നിൽക്കുന്ന വെട്രിവെൽ ഷണ്മുഖ സുന്ദരമെന്ന രാജ് ബി ഷെട്ടിയുടെ വില്ലൻ കഥാപാത്രം. ക്ളൈമാക്സ് സീനിലൊക്കെ വേറെ ലെവൽ പെർഫോമൻസ് ആണ് രാജ് ബി  ഷെട്ടിയുടേത്. സിനിമയുടെ ഹൈലൈറ്റ് ആയ   ഫീനിക്സ് പ്രഭുവിന്റെ ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. കാർ ചെയ്‌സിങ് സീക്വൻസുകളും ആവേശം കൊള്ളിക്കുന്നതാണ്. ടര്ബോയെ വെറുമൊരു   ഇടിപ്പടം ആക്കാതെ ഇമോഷനും കോമഡിയും മാഷുമൊക്കെ  ഒക്കെ ക്രിത്യമായി നിലനിർതാൻ  വൈശാഖിനു സാധിച്ചിട്ടുണ്ട്. പെർഫോമൻസിലും മേക്കിങ്ങിലും മാത്രമല്ല  സാങ്കേതികപരമായും ടർബോ മികച്ചു നിൽക്കുന്നു