മമ്മൂട്ടി ആരാധകരെല്ലാം കാത്തിരുന്ന ഹിറ്റ് ചിത്രം ടർബോ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടി മുന്നേറുന്നത്, ഈ ഒരു വേളയിൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ഈ വീഡിയോ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, തൃശ്ശൂർ ജില്ലയിലെ ഒളരിക്കരയിലെ ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്. ഈ പ്രദേശത്തെ ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്

പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും, വിശാഖം നക്ഷത്രമെന്നും,? മുപ്പത് രൂപയാണെന്നും രസീതിലും  കാണാം. മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് വഴിപാട് നടത്തിയതെന്നാണ് വിവരങ്ങൾ, ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ വന്ന ചിത്രം ഒരു മാസ് എന്റർടെയിനർ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ

ടര്‍ബോയുടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചതാണ്. മുന്‍കൂര്‍ ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് നേടാനായത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ 3.25 കോടി രൂപ നേടി.  ഈ അടുത്ത കാലത്ത് മലയാള സിനിമകൾ നേടിയതിൽ തന്നെ വലിയ തുകയാണ് ഇത്, കേരളത്തില്‍ നിന്ന് ടര്‍ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.