‘ആകാശ ഗോപുരം’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് നിത്യ മേനോൻ. തന്റെ ആദ്യ ചിത്രം ആകാശ ഗോപുരം ആണെങ്കിലും ‘തത്സമയം പെൺകുട്ടി’എന്ന ചിത്രത്തിലൂടെ ആയിരുന്നു നിത്യയെ പ്രേക്ഷകർക്ക് സുപരിചിതയായി തീർന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. പ്രമുഖ മലയാളി താരമാണ് വരൻ ഇരുവരും നേരത്തെ തന്നെ പരിചയക്കാർ ആയിരുന്നു ഇങ്ങനെയുള്ള വാർത്തകൾ ആയിരുന്നു പുറത്തു വന്നിരുന്നതും. എന്നാൽ ഈ വാർത്തയുടെ സത്യവസ്ഥ വെളിപ്പെടുത്തികൊണ്ടു നിത്യ ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്.
വിവാഹത്തിന്റെ സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെ ഇങ്ങനെ റിപ്പോർട്ട് ചെയ്‌യരുതെന്നും, തനിക്കിപ്പോൾ വിവാഹ പ്ലാനുകൾ ഒന്നുമില്ലെന്നും, ആ വാർത്തയിൽ പറഞ്ഞ വ്യക്തിയുമായിട്ടല്ല തന്റെ വിവാഹമെന്നും താരം പറയുന്നു. ഇപ്പോൾ ഞാൻ നേരിട്ട് ഇങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നതിന്റെ കാരണം എനിക്കിനിയും ഒരു വിവാഹം വേണ്ടെന്നു പറയാൻ വേണ്ടിയാണു നടി പറയുന്നു. വിവാഹ പദ്ധതികൾ ഒന്നുമില്ല, വരന്റെ ചിത്രവുമില്ല, ബോറടിച്ചപ്പോൾ ഒരാൾ എഴുതിയ വാർത്തയാണ് എന്റെ വിവാഹ വാർത്തയെന്നും താരം പറയുന്നു.
താൻ ഇനിയും അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ പോകുകയാണെന്നും, സുഖം പ്രാപിക്കാൻ എനിക്ക് കുറച്ചു സമയം വേണമെന്നും,ഒരു യന്ത്ര മനുഷ്യനെ പോലെ ജോലികൾ ഇങ്ങനെ ചെയ്യാൻ പറ്റില്ലെന്നും ,ലോക്ക് ഡൌൺ കാരണം എന്റെ വർക്കുകൾ ഒരുപാടു ഉണ്ടായിരുന്നു എന്നും താരം പറയുന്നു. ഇനിയും എന്റെ 6 പ്രൊജെക്ടുകൾ കൂടി റിലീസ് ആകാൻ ഉണ്ട്. അതിനാൽ എനിക്കൊരു ഇടവേള അത്യവശ്യം ആണ്. എന്റെ കണങ്കാലിന്റെ അസുഖം ഇപ്പോൾ കുറച്ചു ഭേദമായി വരുകയാണ് അതിനു വേണ്ടി ഒരു ഇടവേള എടുത്തിട്ട് താൻ തന്റെ തിരക്കുകളിലേക്കു മാറാം എന്നും നടി പറയുന്നു.
