ഇതില്‍ ഏറ്റവും കൂടുതല്‍ മീൻ ലാഭത്തിന് ലഭിക്കുന്നത് വൈപ്പിനിലെ മുരുക്കുംപാടം ഹാര്‍ബറിലാണ്. ചാള, അയല, ചെമ്മീൻ എന്നിവക്ക് രണ്ടര കിലോ 100 രൂപക്കാണ് വില്പന.നമ്മൾ മലയാളികൾക്ക് ചോറുണ്ണണം എങ്കിൽ ഇത്തിരി മീൻ കറി നിർബന്ധമാണ് പച്ച മീൻ കിട്ടിയില്ലേൽ ഒന്ന് രണ്ടു ഉണക്കൽ എങ്കിലും വേണം അല്ലെങ്കിൽ ചോറിറങ്ങാൻ വലിയ പാടാണ്. അതുകൊണ്ട് തന്നെ നമ്മുടെ കേരളത്തിലെ മത്സ്യ ബന്ധനവും മത്സ്യ വ്യവസായവും ഒക്കെ കേരളത്തിലെ സാധാരണക്കാരെ പോലും ബാധിക്കുന്ന ഒന്നാണ്. ജൂൺ 9നു ആരംഭിച്ച ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി രണ്ടു നാളുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇതേ സമയം മാർക്കറ്റിൽ മീൻ വില ദിനംപ്രതി കുതിച്ചുയരുകയുമാണ്.ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ കുത്തനെ ഉയർന്നു നിൽക്കുന്ന മീൻ വില കുറയുമെന്നാണ് പ്രതീക്ഷ.കഴി‌ഞ്ഞ ദിവസം കമ്പോളങ്ങളില്‍ ചാളയുടെ വില 350 ആയി ഉയര്‍ന്നിരുന്നു. അയലയ്ക്ക് -350ഉം കൊഴുവയ്ക്ക് – 200ഉം , സിലോപിയയ്ക്ക് – 200ഉം , കരിമീന് – 600ഉം , കേരയ്ക്ക് – 400ഉം എന്നിങ്ങനെയായിരുന്നു കമ്പോളത്തിലെ ഇന്നലത്തെ വില.കൊച്ചി, വൈപ്പിൻ സ്ഥലങ്ങളില്‍ വള്ളക്കാര്‍ക്ക് ചാളയും അയലയും ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലത്തു നിന്നുമാണ് കൊച്ചിക്കാര്‍ക്കായി മീനുകള്‍ എത്തിക്കുന്നത്. മാര്‍ക്കറ്റുകളില്‍ കൂരിയും പൊടി ചെമ്മീനുമാണ് ഇന്നലെ കൂടുതലായും വില്പനക്കെത്തിയത്.

പരമ്പരാഗത വള്ളക്കാരുടെ മീനുകള്‍ക്ക് പൊന്നും വിലയാണ് കമ്പോളങ്ങളിൽ. അതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് ഇത് വാങ്ങുന്നത്.ഫോര്‍ട്ട് കൊച്ചി കമാല കടവിലെ ചീനവലയില്‍ നിന്ന് ലഭിക്കുന്ന മീനുകള്‍ക്കും വില അല്‍പ്പം കൂടുതലാണ് ഇപ്പോൾ. നിരോധനം അവസാനിക്കുന്ന ജൂലൈ 30 ന് രാത്രിയേ ഇനി സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ നിന്ന് ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് പുറപ്പെടുകയുള്ളൂ. പിന്നീട് തിരിച്ച്‌ വരുന്ന ബോട്ടുകള്‍ നിറയെ മീനുമായാണ് ഹാര്‍ബറിലേക്ക് എത്തുക.സാധാരണയായി കിളിമീൻ, മുട്ട ചാള, അയല, കരിക്കാടി ചെമ്മീൻ എന്നിവയുമായാണ് ഇവരുടെ തിരിച്ച്‌ വരവ്. നിരോധത്തിന് ശേഷം ഹാര്‍ബറില്‍ എത്തുന്ന മീനുകള്‍ സാധാരണക്കാരന് വരെ ലേലം വിളിച്ച്‌ എടുക്കാം. ഇതില്‍ ഏറ്റവും കൂടുതല്‍ മീൻ ലാഭത്തിന് ലഭിക്കുന്നത് വൈപ്പിനിലെ മുരുക്കുംപാടം ഹാര്‍ബറിലാണ്. ചാള, അയല, ചെമ്മീൻ എന്നിവക്ക് രണ്ടര കിലോ 100 രൂപക്കാണ് വില്പന. ഇത് ആദായ വിലയിലാണ് വില്പന. ഹാര്‍ബറിന് അകത്തേക്ക് ചെന്നാല്‍ ഒരു പെട്ടി മീൻ നിസാര വിലയ്ക്കു ലഭിക്കും എന്നാണ് അറിയുന്നത്.