സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാർഥിയുമായി പരിചയം സ്ഥാപിച്ച് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ.

കൊറോണയും ലോക്കഡൗണും ഒക്കെ വന്നതോടുകൂടി കുട്ടികളുടെ പടിത്തവും നമ്മൾ ഡിജിറ്റൽ ആക്കിമാറ്റി. ഓണ്ലൈൻ ക്ലാസ്സുകളും മറ്റും ധൃതഗതിയിൽ നടക്കുന്നതുകൊണ്ട് തന്നെ മാതാപിതാക്കൽ എല്ലാം കുട്ടികൾക്കു ഫോണും ടാബും ഒകെ വാങ്ങിനൽകുന്നത് പതിവായി. പക്ഷെ ഒരു 3 -4 കൊല്ലം മുൻപ് വരെ പെൺകുട്ടികൾക്കു ചില മാതാപിതാക്കൾ എങ്കിലും പതിനെട്ട് വയസ് അല്ലെങ്കിൽ ഒരു പക്ക്വത എത്താതെ ഫോൺ വാങ്ങികൊടുക്കുന്നത് കുറവായിരുന്നു .എന്നാൽ ഇന്ന് അങനെ അല്ല . ചെറിയകുട്ടികൾ വരെ ഇന്ന് ഫേസ്ബുക് വഹട്സപ്പ് പോലെ ഉള്ള സോഷ്യൽ മീഡയ വരെ ഉപയോഗിക്കുന്നവർ ആണ് …
പക്ഷെ പല മാതാപിതാക്കളും കുട്ടികൾ പടിക്കുകയല്ലേ എന്ന ധാരണയിൽ അവർ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാതെ പോകും .

മക്കൾ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാതെ പോകുന്ന പലമാതാപിതാക്കൾക്കും സംഭവിക്കുന്നത് വലിയ തെറ്റുകൾ ആകാം . അങനെ ഒരു സംഭവമാണ് ആറ്റിങ്ങൽ സ്വാദേശിനി പത്താംക്ലാസ് വിദ്ധാർഥിനിക്കും പറ്റിയത് .
ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയാണു തട്ടിപ്പിനിരയായത്. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് വർഷം മുൻപാണ് ഷിബിൻ പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നു പെൺകുട്ടിയിൽ നിന്നു മനസ്സിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. രണ്ട് തവണയായി സ്കൂളിലേക്കു പോകുന്ന വഴിയിലാണ് സ്വർണം കൈമാറിയതെന്നും പൊലീസ് പറഞ്ഞു.മാസങ്ങൾക്ക് ശേഷമാണ് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

തുടർന്ന് പെൺകുട്ടിയിൽ നിന്നു വിവരങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.പരിശോധനയിൽ 9,80,000 രൂപ യുവാവിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.ഇത് തനിക്ക് ലഭിച്ച 27 പവൻ വിറ്റു കിട്ടിയ തുകയാണന്നു യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാക്കി സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ സഹായത്തോടെയാണ് യുവാവ് ആറ്റിങ്ങലിലെ കടയിൽ സ്വർണം വിറ്റത്.