Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തൃഷയ്ക്ക് ആദ്യം കിട്ടിയത് 500 രൂപ ; ലിയോ’യില്‍ വാങ്ങുന്നത് കോടികൾ 

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരപദവിയുള്ള നായികമാരില്‍ മുൻനിരയിൽ തന്നെയുള്ള നടിയാണ് തൃഷ. രണ്ടര പതിറ്റാണ്ടായി സിനിമകളിൽ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ താരത്തിളക്കം  കൂട്ടിയ ചിത്രമായിരുന്നു മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷ ചിത്രത്തില്‍ വിസ്മയിപ്പിച്ചത്. അഭിനയിച്ചതില്‍ സമീപ കാലത്ത് ഏറ്റവും മികച്ച വിജയം നേടിയ പൊന്നിയിന്‍ സെല്‍വന്‍ 1 ല്‍ തൃഷ വാങ്ങിയ പ്രതിഫലം 2 കോടി ആയിരുന്നു. ചിത്രത്തിന്‍റെ വിജയത്തിന് ശേഷം പ്രതിഫലം 3 കോടിയിലേക്ക് ഉയര്‍ത്തിയിരുന്ന തൃഷ ലിയോയിലെ നായികാ വേഷത്തിന് വാങ്ങുന്ന പ്രതിഫലം 5 കോടിയാണ്. അജിത്തിന്‍റെ വിടാ മുയര്‍ച്ചിക്ക് ശേഷം തൃഷയുടേതായി വരാനിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു പ്രോജക്റ്റ് കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഇതിന് നിര്‍മ്മാതാക്കള്‍ തൃഷയ്ക്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത് 12 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫര്‍ തൃഷ സ്വീകരിക്കുന്ന പക്ഷം തെന്നിന്ത്യന്‍ നായികാ താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി തൃഷ മാറും. കോളിവുഡിലെ അപ്കമിംഗ് റിലീസുകളിൽ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ റിലീസ് ആയ ലിയോയിലും തൃഷയാണ് നായിക ആയെത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷം തൃഷ വിജയ്‌യുടെ നായികാ ആയെത്തുന്നു എന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്. റിലീസിനൊരുങ്ങുന്ന അജിത്ത് കുമാര്‍ ചിത്രം വിടാ മുയര്‍ച്ചിയിലും തൃഷയാണ് നായിക ആയെത്തുന്നത്. താരമൂല്യത്തിലെ ഉയര്‍ച്ചയ്ക്കനുസരിച്ച് തൃഷയുടെ പ്രതിഫലത്തില്‍ വന്നിരിക്കുന്ന മാറ്റത്തെ നോക്കിക്കാണുകയാണ് സിനിമ നിരൂപകർ ഇപ്പോൾ.

Advertisement. Scroll to continue reading.

ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തൃഷ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1999 ല്‍ പുറത്തെത്തിയ ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷയുടെ സിനിമാ അരങ്ങേറ്റം. 16 വയസ് മാത്രം ഉള്ളപ്പോള്‍ അഭിനയിച്ച ഈ ആദ്യ സിനിമയില്‍ നിന്ന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലം വെറും 500 രൂപ ആയിരുന്നു. കരിയറിലെ രണ്ടാം ചിത്രത്തിലൂടെ തൃഷ നായികയാവുകയും ചെയ്തു. ഹേയ് ജൂഡ് എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളത്തിലും തൃഷ നായിക ആയെത്തി. അണിയറയിലൊരുങ്ങുന്ന മോഹൻലാൽ ചിത്രമായ റാമിലും തൃഷ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം തന്നെ തെന്നിന്ത്യന്‍ നായികമാരില്‍ പ്രതിഫലത്തില്‍ ഒന്നാമതുണ്ടായിരുന്നത് നയന്‍താരയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാനില്‍ നയന്‍താര വാങ്ങിയത് 11കോടി രൂപയോളം  ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും, ഉമ കൃഷ്ണന്റേയും മകളായി 1983 മേയ് 4നാണ് തൃഷ കൃഷ്ണൻ ജനിച്ചത്. ചെന്നൈയിലാണ് തൃഷ ഉന്നത വിദ്യാഭ്യാസം ചെയ്‌തത്‌. 1999 ൽ മിസ്സ്. സേലം മിസ്സ്. ചെന്നൈ എന്നീ മത്സരങ്ങളിലും 2001 ലെ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ വിജയ് നായകനായി എത്തിയ ലിയോ  എന്ന ചിത്രം  സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ അറുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുമുണ്ട്. ലോകേഷ് കനകരാജ് സംവിധാനം...

സിനിമ വാർത്തകൾ

ലോകേഷ്ക നകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സാധാരണയായി സിനിമകള്‍  റിലീസിനു മുൻപ്  ഹൈപ്പ് നേടുന്നത് പല കാരണങ്ങളാലാവാം....

സിനിമ വാർത്തകൾ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി...

സിനിമ വാർത്തകൾ

പ്രഖ്യാപനം മുതൽ തന്നെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തമിഴ് താരം ദളപതി വിജയുടെ  വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ലിയോ. റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം ലിയോയുടെ ചർച്ചകളിലാണ്  തെന്നിന്ത്യ...

Advertisement