Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

പൊലീസുകാരൻ ശ്യാംലാലിന്റെ സംശയം; തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ തിരികെ കിട്ടി

ഉടന്‍ തന്നെ ശ്യാംലാൽ ചിത്രമെടുത്ത് ജ്യോതിഷ് കുമാറിന് അയച്ചശേഷം അവരെ നിരീക്ഷിച്ച്‌ അല്‍പം മാറി നിന്നു. മിനിറ്റുകള്‍ക്കകം സംഭവം സ്ഥിരീകരിച്ച്‌ വിവരമെത്തി. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തു .അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടികൊണ്ട് പോയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേരളാ പോലീസിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ട് കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ ലഭിക്കുകയും ചെയ്‌തു. നാഗര്‍കോവിലില്‍ വെച്ച് അമ്മയുടെ കൈയില്‍ നിന്ന് തട്ടിയെടുത്ത നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് പൊലീസുകാരന്റെ നിരീക്ഷണപാടവം ആണെന്നതാണ് ഏറ്റവും ശ്രദ്ധേയംഒരു .ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരൻ ശ്യാംലാല്‍ എസ് ആറിന് തോന്നിയ ഒരു സംശയമാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടാന്‍ സഹായകമായത്. പ്രായമായ രണ്ടുപേര്‍ ഒരു കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശ്യാംലാല്‍ ഉടന്‍ തന്നെ ചിത്രമെടുത്ത് മേലധികാരികള്‍ക്ക് അയച്ചുകൊടുത്തു.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

കാണാതായ കുഞ്ഞാണ് ചിത്രത്തിലുള്ളത് എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തത്.കഴിഞ്ഞ ദിവസം രാവിലെയാണ് നാഗര്‍കോവില്‍ ഭാഗത്തുനിന്ന് നാലു മാസം പ്രായമായ കുഞ്ഞിനെ കാണാതായത്. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വി വി ജ്യോതിഷ് കുമാറിന് അയച്ചുകിട്ടിയ സന്ദേശം സ്റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘങ്ങളിലും ഷാഡോ ടീമിലുമൊക്കെ ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് കുമാറിനെ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തറിയാവുന്നതിനാല്‍ കന്യാകുമാരിയില്‍ നിന്നുളള പൊലീസ് സംഘം അവര്‍ക്ക് ലഭിച്ച വീഡിയോ ദൃശ്യങ്ങളും കൈമാറിയിരുന്നു. നാടോടി സംഘത്തില്‍പ്പെട്ടവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇവര്‍ തമിഴ്‌നാട്ടിലെ വടശ്ശേരിയില്‍ നിന്ന് കേരളത്തിലേയ്ക്കുളള ട്രെയിനില്‍ കയറിയെന്ന വിവരവും ലഭിച്ചിരുന്നു.പ്രായമായ രണ്ടുപേര്‍ ഒരു കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ ശ്യാംലാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ചിത്രമെടുത്ത് ജ്യോതിഷ് കുമാറിന് അയച്ചശേഷം അവരെ നിരീക്ഷിച്ച്‌ അല്‍പം മാറി നിന്നു. മിനിറ്റുകള്‍ക്കകം സംഭവം സ്ഥിരീകരിച്ച്‌ വിവരമെത്തി. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തു. നാടോടി സംഘത്തില്‍പ്പെട്ട രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡ്യൂട്ടികഴിഞ്ഞും നിരീക്ഷണ ബുദ്ധിയോടെ പ്രവര്‍ത്തിച്ച ശ്യാംലാലിന് കേരളാ പൊലീസ് അഭിനന്ദനവുമറിയിച്ചു.മൂന്നു വര്‍ഷം മുന്‍പാണ് ചിറയിന്‍കീഴ് സ്വദേശി ശ്യാംലാല്‍ പൊലീസ് സര്‍വ്വീസിൽ ജോലി നേടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശ്യാംലാൽ തിരുവനന്തപുരം റൂറലിലെ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ചാർജ്ത് എടുക്കുന്നത്. ശ്യാംലാല്‍ ആദ്യമായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനും ഇതുതന്നെയാണ്. എന്നാല്‍ സര്‍വ്വീസിലെ പരിചയക്കുറവൊന്നും ഒരു കുരുന്നു ജീവന് സംരക്ഷണമേകാന്‍ ശ്യാമിന് തടസ്സമായില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍...

സോഷ്യൽ മീഡിയ

പലതരത്തിലുള്ള സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സൗഹൃദങ്ങൾ നിരുപാധികവുമാണ്. മനുഷ്യരും മൃഗങ്ങൾക്കായുള്ള അപൂർവമായ സൗഹൃദ കാഴ്ചകളും കഥകളുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ കാഴ്ചക്കാർക്കാകെ കൗതുകം പകർന്നിരുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു കാക്കയും തമ്മിലുള്ള അപൂര്‍വ...

സോഷ്യൽ മീഡിയ

അത്തരത്തില്‍ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാല്‍ സിനിമ അഭിമന്യു കണ്ടവര്‍ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവില്‍ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍...

സോഷ്യൽ മീഡിയ

കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒരു കൈക്കൂലി കേസ് കൂടി കോട്ടയത്ത് നിന്നും പുറത്തു വരികയാണ്....

Advertisement