ട്രെയിൻ യാത്ര പോകാൻ താല്പര്യം ഉള്ളവർ ഒരുപാട് ആണ് .കാഴ്ചകൾ ഒക്കെ കണ്ടു ഒരു യാത്ര . ബാഗും വസ്ത്രങ്ങളും ആഹാരവും മറ്റു  വേണ്ട സാധനങ്ങളും ഒക്കെ ആയി യാത്രാ പോകുമ്പോ ഒരു കൂട്ട് ഉണ്ടെങ്കിൽ അത് വേറെ ഒരു ഫീൽ തന്നെയാണ് . അത് സ്വന്തം വളർത്തു മൃഗം ആണെങ്കിലോ ?

അത്തരത്തിൽ സ്വന്തം വളർത്തു നായയുമായി  ട്രെയിനിൽ പോകുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോ സമൂഹ മാധ്യമങ്ങളിൽ ആകെ ശ്രെദ്ധ  പിടിച്ചിരിക്കുന്നത് . ട്രെയിനിലെ  ഫസ്റ്റ് ക്ലാസ്  എ സി കംപാർട്മെന്റിൽ  ആണ് രണ്ട് പേരുടെയും യാത്ര . ഒരു യുവതി പുതപ്പിനുള്ളിൽ കിടന്നുറങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത് . കൂടെ പുതപ്പിനടിയിൽ കൂട്ടിനു തന്റെ നായയും ഉണ്ട് . എന്നാൽ പുതപ്പ് മാറ്റുമ്പോൾ മാത്രമാണ് അതിനടിൽ ഒരു നായയാണ് ഉണ്ടായിരുന്നതെന്ന് നമുക്ക് മനസ്സിലാകു . സാദാരണ ഒരു വളർത്തു മൃഗവുമായി യാത്ര പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ ആണ് . എന്നാൽ വളരെ കൂൾ ആയിട്ടാണ് ഇവർ രണ്ടു പേരും പോകുന്നത് .

 

വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു . ” സമയവും ഇന്ത്യൻ റെയിൽവേ നിങ്ങളുടെ സേവനത്തിനു സന്നദ്ധമാണ് ” എന്ന ഒരു കമന്റാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചത് . എന്നാൽ ഇവരെ എതിർത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട് .