സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ കൂടി വരുന്നതല്ലാതെ യാതൊരു മാറ്റവും ഇല്ല. സമാധാനമായി ഒന്ന് ട്രെയിനിലോ ബസിനു എന്തിനു ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും വയ്യാത്ത അവസത്തയാണ് സ്ത്രീകൾക്ക്. കഴിഞ്ഞ കുറേക്കാലമായിപൊതുസ്ഥലങ്ങളിൽ സ്വയംഭോഗം ചെയ്യുന്നവരെക്കുറിച്ചുള്ള, പ്രത്യേകിച്ച് പെണ്ജകുട്ടികൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ വളരെ കൂടുതലായി വരുന്നുണ്ട്. അത്തരമൊരു സംഭവം വീണ്ടും ഉണ്ടായിരിക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യുവതിക്ക് മുന്നിലാണ് ഒരാൾ സ്വയംഭോഗം ചെയ്യുന്നത്. ട്രെയിൻ കോഴിക്കോടെത്തിയപ്പോഴാണ് യ്യുആൾ കയറുന്നത്. യുവതിയുടെ എതിര്വശത്തെസീറ്റിലാണ് ഇയാൾ ഇരിക്കുന്നത്. അയാളുടെ ഇരുവവസ്തും ആളുകളുമിരിപ്പുണ്ട്. ബാഗുകൊണ്ട് ഒരു മറയുണ്ടാക്കി ആണ് പരിപാടി നടത്തുന്നത്. പെൺകുട്ടി ഇത് കാണുകയും മൊബൈൽ ഫോണൊന്റെ ക്യാമെറയിൽ പകർത്തുകയും ചെയ്തു. താൻ കൊറേ നേരമായല്ലോ ഇത് തുടങ്ങിയിട്ട് എന്ന് പറയുമ്പോൾ അയാൾ പെട്ടെന്ന് എണീറ്റ് പോകുന്നുമുണ്ട് . വീഡിയോയിൽ വളരെ വ്യക്താമായിട്ട് കാണാം അയാൾ എന്താണ് ചെയ്തു കൊണ്ടിരുന്നതെന്നു.
കൂടെയുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഇയാൾക്ക് പിന്നാലെ പോവുകയും പിടികൂടുകയും ചെയ്തു. ട്രെയിനലെ മറ്റൊരു കോച്ചിലുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. പിന്നീട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലിറങ്ങി ഇയാൾക്കെതിരെ കേസ് ഫിലെ ചെയ്തു. തന്റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന നുഭവമായിരുന്നു ഇതെന്നാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നത് എളുപ്പമാണെന്ന് ധരിച്ചു വെച്ചിരുന്നുവെന്നും, പക്ഷെ അതത്ര എളുപ്പമമല്ലെന്നും ഈ കുട്ടി പറയുന്നുണ്ട്. ജീവിതത്തിലൊരിക്കലും സംഭവിക്കില്ല എന്ന് കരുതിയ കാര്യമാണ് സംഭവിച്ചതെന്ന് കൂടെ നിന്ന യാത്രക്കാർക്ക് നന്ദിയെന്നും പറയുന്നുണ്ട് ഇവർ. പക്ഷെ ഇതിലെ വിരോധാഭാസം എന്തെന്നാൽ ഈ പെൺകുട്ടിയുടെ കമന്റ് ബോക്സിൽ വന്നു റീച് കിട്ടാൻ വേണ്ടി ചെയ്തതാണ് എന്ന് പറയുന്നവരെ കാനിന്നതാണ്. സവാദ് വിഷയത്തിലും അന്ന് ആ പെൺകുട്ടിക്ക് നേരെ ഇത്തരം ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മാനസികരോഗം എന്നൊക്കെ പറഞ്ഞു നിസാരവൽക്കരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഒരു പക്ഷെ യഥാർത്ഥത്തിൽ സംഭവിക്കുന്നതിന്റെ ഒരു ചെറിയ ശതമാന മാത്രമാദ് റിപ്പോർട് ചെയ്യപ്പെഡികയും തുടര്നടപടികളിലേക്ക് നീങ്ങുന്നതുമൊക്കെ. ഭൂരിപക്ഷം കേസുകളും പെൺകുട്ടികൾ പേടി കൊണ്ടോ അപമാനഭയം കൊണ്ടോ ഒക്കെ മറച്ചു വെക്കാറുണ്ട്. മറ്റു ചിലതൊക്കെ ആരെങ്കിലുമൊക്കെ ചേർന്ന് ഒതുക്കി തീർക്കുകയും ചെയ്യും. അടുത്തകാലത്തു ഇത്തരത്തിൽ വലിയ വാർത്ത ആയ കേസ് കോഴക്കോട് സ്വദേശി സവാദ് കെ എസ ആർ ടിസി ബസിൽ വെച്ച് സിനിമാ നടി കൂടിയായ ഒരു യുവതിക്ക് മുന്നിൽ സ്വയം ഭോഗം ചെയ്തതാണ്. അതിനു പിന്നാലെ സമാനമായ നിരവധി കേസുകൾ ഉണ്ടായി. ഈ അടുത്ത സമയത് ചങ്ങനാശേരിയിൽ വഴിയരികിൽ നിന്ന് കൊണ്ട് ഒരു യുവാവ് നടന്നു വരുന്ന പെൺകുട്ടിക്ക് മുന്നിൽ ബൈക്കിലിരുന്ന് കൊണ്ട് സ്വയഭോഗം ചെയ്യുന്നു. പെൺകുട്ടി വീഡിയോ വെക്കുകയും ആക്രോശിച്ചു കൊണ്ട് അയാക്‌ളക് നേരെ അടുത്തപ്പോഴാണ് അയാൾ ബൈക്ക് വേഗത്തിൽ ഓടിച്ചു പോയത്. അയാളുടെ ബൈക്കിന്റെ നമ്പർ ഇരുവശത്തും മറച്ചിരുന്നു എന്നതാണ് അയാൾ ചെയ്ത പ്രവർത്തിയുടെ ഗുരുതരാവസ്ഥ കാണിക്കുന്നത്. കാരണം ഇതൊരു സ്ഥിരം പരിപാടി ആയിരിക്കുമല്ലോ. പക്ഷെ ഇത് ഒരു കുറ്റകൃത്യം അല്ലെന്നും ഇത്തരം പരാതികൽ വ്യാജമാണെന്ന് ഉന്നയിക്കുന്നവരുണ്ട് എന്നതാണ്. ആൾ കേരളം മെൻസ് അസോസിയേഷൻ പോലും ഇതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ജയിലിൽ നിന്നിറങ്ങിയ സവാദിനെ മാലയിട്ട സ്വീകരിക്കുകയും ചെയ്തിരുന്നു ആൾ കേരളം മെൻസ് അസോസിയേഷൻ .
