മോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയ സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്.കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ദിനമായിരുന്നു. അനേകം പേരാണ് ബേസിലിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയത്.ആ കൂട്ടത്തില്‍ വളരെ  രസകരമായ ആശംസ നടന്‍ ടൊവിനോ തോമസിന്റേതായിരുന്നു.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ടൊവിനോയും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റില്‍ നിന്നുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നത് കസേര തലയില്‍ വച്ചു പോകുന്ന ബേസിലി നെയാണ്. ‘ജന്മദിനാശംസകള്‍ ബേസില്‍ ജോസഫ്, നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’ എന്നാണ് ടൊവിനോ കുറിച്ചത്. ഇതിനു മുന്‍പും ബേസിലിന്റെ രസികന്‍ വിഡിയോകള്‍ ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിന് ഇടയില്‍ പഴം കഴിക്കുന്ന വിഡിയോ വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

നിലവിൽ വിവിധ ഭാഷകളിലായി പുറത്തിറങ്ങാൻ പോകുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ഈ ചിത്രത്തിന് മുന്‍പ് ​ഗോദ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു.തിര എന്ന ചലച്ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍‍ത്തിച്ച്‌ കരിയര്‍ തുടങ്ങിയ ബേസില്‍, ഹോംലി മീല്‍സ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2015ല്‍ കുഞ്ഞിരാമായണം സംവിധാനം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രമായ ജോജിയിലും ശ്രദ്ധേയമായ വേഷത്തില്‍ ബേസില്‍ അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമാണ് കഥാപാത്രത്തിന് ലഭിച്ചത്.