സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി സംവിധായകൻ ആഷിക് അബു സംവിധാനം ചെയ്യ്ത ഒരു ടോവിനോ ചിത്രം ആണ് നീല വെളിച്ചം, ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്തകര്, ചിത്രത്തിന്റെ ട്രെയിലർ കണ്ടു നിരവധി സാഹത്യ മേഖലയിലുള്ളവരും ,മറ്റു പ്രമുഖന്മാരും ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്. ചിത്രത്തിൽ ടോവിനോ തോമസ് കൂടാതെ റീമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏപ്രിൽ 20 നെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്‌യും. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്ര രൂപമായ ഈ ചിത്രം ഓ പി എം സിനിമാസ് ബാനറിൽ ആഷിഖ് അബുവും, റീമ കല്ലിങ്കലും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിൽ മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ചെമ്പൻ വിനോദ്, ജയരാജ് കോഴിക്കോട്, ജെയിംസ് ഏലിയാസ്, രഞ്ജി കാങ്കോൽ, അഭിരാം രാധാകൃഷ്ണൻ, ഉമാ കെ പി , ജിതിൻ പുത്തഞ്ചേരി, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ്

 ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍,ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍.സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.