ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തിയേറ്ററുകളിൽ വൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 2018 . വൻ താരനിര തന്നെയുള്ള ചിത്രത്തിന് വമ്പിച്ച പ്രതികരണങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത് . സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും പല ഭാഗത്തുനിന്ന് താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകരും ഒക്കെ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് . ഇതിൽ കഴിഞ്ഞ ദിവസം പടം കണ്ടിറങ്ങിയ ടോവിനോയുടെ ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . സിനിമ കണ്ടതിനു ശേഷം സംവിധായകൻ ജൂഡ് ആന്റണിയെ കെട്ടിപ്പിടിച്ച വികാരഭരിതനാകുന്ന ടോവിനോയാണ് വിഡിയോയിൽ കാണുന്നത് .

മുംബയിൽ വെച്ച് നടന്ന സിനിമയുടെ ഒരു സ്വകാര്യ സ്ക്രീനിംഗ് ആണ് ടോവിനോ പ്രേക്ഷകർക്കൊപ്പം ഇരുന്നു കണ്ടത് . സിനിമാ ഹാളിൽ ചിത്രത്തിന് കയ്യടിയും ആരവവും ഒക്കെ ആയപ്പോൾ ഇത് കണ്ടു നിറകണ്ണുകളുമായി നിൽക്കുന്ന ടോവിണോയെയാണ് വിഡിയോയിൽ നാം കാണുന്നത് . ജൂഡ് ആന്റണിയെ കെട്ടിപ്പിടിച്ച് ഇത്രയും മികച്ച ഒരു ചിത്രം സമ്മാനിച്ചതിന് നന്ദി എന്നും താരം ആരാധകരോട് പറഞ്ഞു .

കുടുംബത്തോടൊപ്പം ഫിൻലാന്റിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നതിനാൽ ചിത്രം കാണാൻ കഴിയാത്തതിന്റെ സങ്കടം ടോവിനോ നേരത്തെ തന്നെ അറിയിച്ചിരുന്നു . തിരിച്ച് വന്നാലുടൻ നിറഞ്ഞ സദസ്സിലിരുന്നു ചിത്രം കാണുമെന്നും താരം അറിയിച്ചിരുന്നു . തിരക്കഥ , സംവിധാനം, സംഗീതം , വി എഫ് എക്സ് എന്നിവയ്ക്ക് നിരൂപക പ്രശംസ ലഭിച്ച് വൻ വിജയത്തോടെ ഇന്നും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇത് .