ആഷിഖ് അബു സംവിധാനം ചെയ്യ്തു ടോവിനോ തോമസ് നായകനായ ‘നീല വെളിച്ചം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’എന്ന സിനിമയുടെ തിരക്കഥയെ അടിസ്ഥാനം ആക്കി പുനരുദ്ധാരണം നടത്തിയ ചിത്രമാണ് ‘നീല വെളിച്ചം’. ചിത്രത്തിൽ ബഷീറായി എത്തുന്നത് ടോവിനോ തോമസ് ആണ്.  താരത്തെ കൂടാതെ റിമ കലിങ്കൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, പൂജ മോഹൻരാജ് എന്നി താരനിരകളും അഭിനയിക്കുന്നു. നേരത്തെ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു എന്നാൽ അവരുടെ ഡെയ്റ്റ് പ്രശ്നങ്ങൾ കാരണം  ഇതിൽ നിന്നും പിന്മാറിയിരുന്നു.


തലശേരിയിലെ പിണറായി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ നിർമ്മാണം ഓ പിഎം  സിനിമാസ്  ബാനർ ആണ്. മലയാളത്തിന്റെ സ്വന്തം ഹൊറർ  സിനിമയായിരുന്നു ഭാർഗവി നിലയം, ഇതിനെ ആസ്പദമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം എന്ന ചിത്രം  സംവിധാനം ചെയ്യ്തത്.


‘ഭാര്ഗവി നിലയം’എന്ന ചിത്രം വിൻസെന്റ് ആയിരുന്നു സംവിധാനം ചെയ്യ്തിരുന്നത്. പ്രേം നസിർ, മധു, വിജയ നിർമല എന്നിവരയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോൾ ഇതിന്റെ പുനർവിഷ്കരണം ആയ ചിത്രമാണ് ടോവിനോ തോമസിന്റെ നീല വെളിച്ചം.