ടോവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നു, ഈ സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം, പോസ്റ്റ് മാത്രമല്ല ഒരു കുറിപ്പും താരം പങ്കുവെച്ചു.  താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. 110  ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ ഷെഡ്യൂൾ അവസാനിച്ചിരിക്കുകയാണ്, ഒരു ഇതിഹാസ അനുഭവം ആണ് ഇവിടെ അവസാനിച്ചിരിക്കുന്നതു ടോവിനോ കുറിച്ച്.

അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച ‘ഇതിഹാസം’ തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പിരീയിഡ് സിനിമയാണ്. അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാള്‍ വലുതായിരുന്നു. ഒരു യുഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.ഈ ചിത്രത്തിന്റെ കഥ 2017  മുതൽ  തന്നെ എന്നെ ആവേശം കൊള്ളിച്ചിരുന്നു ടോവിനോ പറയുന്നു.

ഈ ചിത്രത്തിൽ തികച്ചും മൂന്നു വെത്യസ്ത വേഷങ്ങൾ ആണ് ഞാൻ ചെയ്യ്തിരിക്കുന്നത്. ഈ ചിത്രം കുറെ സമയത്തിനു ശേഷമാണ് ചെയ്യാൻ കഴിഞ്ഞത്, ചിത്രത്തിന്റെ ചിത്രീകരണത്തിൽ ഉണ്ടായ ആഹ്‌ളദവും, സന്തോഷവും ഇപ്പോൾ ഇവിടെ പൂർത്തീകരിച്ചിരിക്കുകയാണ്.  ഈ സിനിമയില്‍ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉള്‍പ്പെടെ പുതിയ കഴിവുകള്‍ ഞാന്‍ പഠിച്ചു,ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയില്‍ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളില്‍ പോലും കാര്യങ്ങള്‍ എളുപ്പമാക്കി. നല്ല ഒരുപാട് ഓര്‍മ്മകളും പുതിയ സുഹൃത്തുക്കളും ഉണ്ടായി. അജയന്റെ രണ്ടാം മോഷണത്തില്‍ നിന്നും ഞാന്‍ ഒപ്പം കൊണ്ടുപോകുന്ന മറ്റൊന്ന് കാസര്‍ഗോഡാണ്.അവിടുത്തെ ജനങ്ങളുടെ പിന്തുണ മറക്കാൻ കഴിയില്ല ടോവിനോ പറയുന്നു.